ബഹ്‌റൈനിൽ ഇന്ധനവില പുതുക്കി നിശ്ചയിച്ചു: പുതിയ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ

മനാമ: ബഹ്‌റൈനിൽ ജൂലൈ മാസത്തേക്കുള്ള ഇന്ധനവില ഫ്യുവൽ പ്രൈസിങ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി പ്രഖ്യാപിച്ചു. ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസൃതമായി തയ്യാറാക്കിയ ഈ പുതിയ നിരക്കുകൾ ജൂലൈ 2 മുതൽ പ്രാബല്യത്തിൽ വന്നു. ജയ്യിദ് (91) 0.222, മുമ്താസ് (95) 0.247, സൂപ്പർ (98) 0.362, ഡീസൽ 0.229 എന്നിങ്ങനെയാണ് നിരക്ക്. ബഹ്‌റൈനി മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ സബ്‌സിഡി തുടർന്നും ലഭിക്കുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Fuel prices revised in Bahrain: new rates come into effect from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.