മനാമ: ഇന്ത്യൻ പാസ്പോർട്ട് അപേക്ഷാ ഫീസ് വർധിപ്പിച്ചത് നീതീകരിക്കാൻ പറ്റാത്ത നടപടിയാണ് എന്ന് കെ.എം.സി.സി ബഹ്‌റൈൻ കുറ്റപ്പെടുത്തി. 36 പേജുള്ള സാധാരണ ഇന്ത്യൻ പാസ്‌പോർട്ട് മുതൽ നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ പാസ്‌പോർട്ടുകൾക്ക് വരെ സാധാരണക്കാർക്ക് താങ്ങാനാവാത്തവിധമാണ് വർധിപ്പിച്ചിട്ടുള്ളത്.
കൂടാതെ പ്രവാസികൾക്ക് ബഹ്‌റൈൻ എന്നപോലെ തന്നെ മറ്റുരാജ്യങ്ങളിൽ നിന്നും പാസ്പോർട്ട് പുതുക്കുമ്പോൾ നൽകേണ്ടി വരുന്ന തുക ഏകദേശം 12000 രൂപയ്ക്കടുത്താണ്. ഇത് ചെറിയ ശമ്പളത്തിന് പണിയെടുക്കുന്ന സാധാരണ പ്രവാസികളെ സാരമായി ബാധിക്കുന്ന കാര്യമാണ്. ഇത് പ്രവാസികളോടുള്ള കടുത്ത അനീതിയാണ് എന്ന് കെ.എം.സി.സി ബഹ്‌റൈൻ ഭാരവാഹികൾ പറഞ്ഞു. കൂടാതെ പാസ്പോർട്ട് വെറും യാത്രാ രേഖ മാത്രമാണെന്നും അത് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്ന ഇന്ത്യൻ സർക്കാരിന്റെ നിലപാടും നീതീകരിക്കാനാവില്ല. ഇത് വിദേശ ഇന്ത്യക്കാരെ ആശങ്കാകുലരാക്കുന്നുവെന്നും കെ.എം.സി.സി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, ആക്ടിങ് ജനറൽ സെക്രട്ടറി സലീം തളങ്കര, എന്നിവർ അറിയിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളിലേ യുദ്ധ ഭീതിയിൽ സാമ്പത്തിക അരക്ഷിതാവസ്ഥയുടെ നാളുകളിൽ ഉണ്ടായ ഈ വലിയ വർദ്ധന പുനപരിശോധനക്ക് വിധേയമാക്കണമെന്നും കെ.എം.സി.സി ഇന്ത്യൻ ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.