അവധികളാൽ സമൃദ്ധമായ ആദ്യപകുതി; ഇനി പണിയോ പണി...!

മനാമ: 2026ന്റെ ആദ്യ പകുതിയിൽ ആഘോഷങ്ങളും അവധി ദിനങ്ങളും കൊണ്ട് സമ്പന്നമായിരുന്ന ബഹ്‌റൈനിലെ പ്രവാസികൾക്കും പൗരന്മാർക്കും വർഷത്തിന്റെ ശേഷിക്കുന്ന മാസങ്ങൾ ജോലിത്തിരക്കുകളുടേതായിരിക്കും. ഈ വർഷം ഇനി മൂന്ന് പൊതു അവധി ദിനങ്ങൾ മാത്രമാണ് കലണ്ടറിൽ അവശേഷിക്കുന്നത്.

ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ പുതുവർഷദിനം, ഈദ് അൽ ഫിത്ർ, തൊഴിലാളി ദിനം, ഈദ് അൽ അദ്‌ഹ, ഇസ്ലാമിക പുതുവർഷം, ആശൂറ എന്നിങ്ങനെ നിരവധിയായ അവധികൾ ലഭിച്ചിരുന്നു. എന്നാൽ ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ അവധി ദിനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ആഗസ്റ്റിൽ നബിദിനത്തോടനുബന്ധിച്ച് ഒരു ദിവസവും, ഡിസംബർ 16, 17 തീയതികളിൽ ദേശീയ ദിനത്തോട് അനുബന്ധിച്ച് രണ്ട് ദിവസവും മാത്രമാണ് ഇനി പൊതു അവധിയായി ലഭിക്കുക.

സ്കൂളുകൾക്ക് വേനലവധി തുടങ്ങിയതോടെ വിദ്യാർത്ഥികളും അധ്യാപകരും അവധിക്കാലത്തിന്റെ തിരക്കുകളിലേക്ക് കടക്കുകയാണ്. കുടുംബങ്ങൾ യാത്രകൾക്കും ക്യാമ്പുകൾക്കുമായി തയ്യാറെടുക്കുമ്പോൾ, ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്ക് ഇനി വാർഷിക അവധിയെ ആശ്രയിക്കാതെ വിശ്രമത്തിന് അധികം അവസരങ്ങൾ ലഭിക്കില്ല.

കഠിനമായ വേനൽച്ചൂടിനിടയിൽ ആഗസ്റ്റ് മാസം വരെ നീളുന്ന ചെറിയൊരു ഇടവേളയും, പിന്നീട് ഡിസംബർ പകുതി വരെ നീളുന്ന കാത്തിരിപ്പുമാണ് ബഹ്‌റൈനിലെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ മുന്നിലുള്ളത്. 

Tags:    
News Summary - The first half is full of holidays; now it's work or work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.