പ്രിയദർശിനി പബ്ലിക്കേഷന്റെയും ഒഐസിസി കോഴിക്കോട് ജില്ല കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ യോഗത്തിൽ പ്രമുഖ ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് പ്രഭാഷണം നടത്തുന്നു. ബിനു കുന്നന്താനം, ജവാദ് വക്കം, മനു മാത്യു, സൈദ്.എം.എസ്, പ്രദീപ് മേപ്പയൂർ, ബിജുബാൽ സി കെ, ശ്രീജിത്ത് പനായി, അഷ്റഫ് പുതിയപാലം എന്നിവർ വേദിയിൽ.
മനാമ: മതനിരപേക്ഷ നിലപാടുകളെ ചരിത്രത്തിൽനിന്നും പൂർണമായും തിരസ്കരിക്കാൻ സംഘടിതമായ ശ്രമം ശക്തമായി നടക്കുന്ന കാലത്ത് നമ്മൾ എല്ലാവരും ഏറ്റെടുക്കേണ്ട ഏറ്റവും പ്രധാന പ്രവർത്തനം നമ്മുടെ സ്വാതന്ത്ര്യ സമര നേതാക്കളെയും നവോത്ഥാന മൂല്യങ്ങളെയും നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും ബഹുസ്വരതയെയും പുനരാനയിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം എന്ന്പ്രിയദർശിനി പബ്ലിക്കേഷന്റെയും ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ യോഗത്തിൽ പ്രമുഖ ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
പ്രിയദർശിനി പബ്ലിക്കേഷൻ കോഴിക്കോട് ജില്ല കോഓഡിനേറ്റർ അഷ്റഫ് പുതിയപാലം അധ്യക്ഷത വഹിച്ച യോഗത്തിൽ ഒ.ഐ.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതം ആശംസിച്ചു. പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്റൈൻ കോഓഡിനേറ്റർ സൈദ് എം.എസ് ആമുഖ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് ജവാദ് വക്കം, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, പ്രദീപ് മേപ്പയൂർ, ഒ.ഐ.സി.സി കോഴിക്കോട് ജില്ല ആക്ടിങ് പ്രസിഡന്റ് ബിജുബാൽ സി.കെ. എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.