Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ
മനാമ: തിരുവനന്തപുരം സ്വദേശിയെ ബഹ്റൈനിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൂവാർ കരുംകുളം രവിയുടെ മകൻ റിങ്കു (30) ആണ് മരിച്ചത്.
മൂന്ന് മാസം മുമ്പാണ് ഇദ്ദേഹം വിസിറ്റ് വിസയിൽ ബഹ്റൈനിൽ എത്തിയത്. നിർമ്മലയാണ് മാതാവ്. ഭാര്യ: രാഖി. മകൾ: റിയ. ടിന്റു (ഖത്തർ), ടെസി എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.