മനാമ: പ്രാദേശികമായി ‘ഗരാജീർ’ എന്നറിയപ്പെടുന്ന 50 നിയമവിരുദ്ധ മത്സ്യബന്ധന കെണികൾ പിടിച്ചെടുത്ത് കോസ്റ്റ് ഗാർഡ് പട്രോൾ സംഘം.സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും സമുദ്ര സുരക്ഷ നിലനിർത്തുന്നതിനും രാജ്യത്ത് വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ നിലവിലുണ്ട്. അതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഫാഷ്ത് അൽ അദമിന് തെക്കുള്ള സമുദ്ര മേഖലയിലാണ് നിയമവിരുദ്ധ മത്സ്യബന്ധന കെണികൾ പിടിച്ചെടുത്തത്. പ്രതികൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിനായി ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നിരീക്ഷണം തുടരുമെന്നും അവർ ഉറപ്പിച്ചുപറഞ്ഞു. ചെമ്മീനടക്കം ചില മീനുകളെ പിടിക്കുന്നതും ചെറു മീനുകളെ പിടിക്കാതിരിക്കാനുള്ള ചില മത്സ്യബന്ധന സാമഗ്രികൾക്കുള്ള ഉപരോധവും രാജ്യത്ത് നിലനിൽക്കുന്നുണ്ട്.പാരിസ്ഥിതിക സുരക്ഷ നിലനിർത്തുന്നതിലും സമുദ്ര സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിലും കോസ്റ്റ് ഗാർഡിന്റെ പങ്ക് ഇത് പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.