മനാമ: 2025ന്റെ ആദ്യ പകുതിയിൽ ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തെത്തിയത് 428 കപ്പലുകൾ. 2024-ലെ ഇതേ കാലയളവിൽ ഇത് 389 കപ്പലുകളായിരുന്നു തുറമുഖത്തെത്തിയിരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കപ്പലുകളുടെ വരവിൽ 10 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയത്.

രാജ്യത്തെ വാണിജ്യ മേഖലയിലുണ്ടായ ഉണർവ്, ഇറക്കുമതിയിലും കയറ്റുമതിയിലും ഉണ്ടായ വർധനവ്, ലോജിസ്റ്റിക്സ് സേവനങ്ങളുടെ വികാസം, കൂടാതെ തുറമുഖത്തിന്റെ തന്ത്രപരമായ സ്ഥാനം എന്നിവയാണ് ഈ വളർച്ചയ്ക്ക് കാരണം. ഇത് പ്രാദേശികവും അന്തർദേശീയവുമായ കപ്പൽ ഗതാഗതത്തെ ആകർഷിക്കാനും സഹായകമാകുന്നു.

ഈ വർഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് ഏറ്റവും കൂടുതൽ കപ്പലുകൾ എത്തിയത്. 82 കപ്പലുകളാണ് എത്തിയത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു മാസം ഏറ്റവും കൂടുതൽ കപ്പലുകൾ എത്തിയത് 2024 ഡിസംബറിലാണ്. കപ്പലുകളാണ് എത്തിയത്.

എന്നാൽ ഏറ്റവും കുറവ് കപ്പലുകൾ എത്തിയത് ഏപ്രിൽ മാസത്തിലാണ്. 56 കപ്പലുകൾ മാത്രമാണ് എത്തിയത്. ബഹ്‌റൈന്റെ പ്രധാനപ്പെട്ട സമുദ്ര ഗതാഗത കേന്ദ്രവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ പ്രധാന ഹബ്ബുമായാണ് ഖലീഫ ബിൻ സൽമാൻ തുറമുഖം നിലകൊള്ളുന്നത്.

മികച്ച ഭൂമിശാസ്ത്രപരമായ സ്ഥാനവും ആധുനിക അടിസ്ഥാന സൗകര്യങ്ങളും സംയോജിത ലോജിസ്റ്റിക്സ് സേവനങ്ങളും കാരണം ഈ തുറമുഖം ഓരോ വർഷവും സ്ഥിരമായ വളർച്ച കൈവരിക്കുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കുന്നതിലും പ്രാദേശിക വ്യാപാര കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈന്റെ മത്സരക്ഷമത വർധിപ്പിക്കുന്നതിലും ഈ തുറമുഖം വലിയ പങ്ക് വഹിക്കുന്നുണ്ട്. 

Tags:    
News Summary - 428 Ships Dock at Khalifa Bin Salman Port in H1 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT