മനാമ: അടുത്ത അറബ് ഉച്ചകോടിക്ക് ബഹ്റൈൻ വേദിയാവും. കഴിഞ്ഞ ദിവസം ജിദ്ദയിൽ സമാപിച്ച 32ാമത് അറബ് ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സൗദി അറേബ്യയുടെ കൂടി പിന്തുണ തീരുമാനത്തിനുണ്ടെന്ന് ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നുഐമി വ്യക്തമാക്കി.
2024ൽ നടക്കുന്ന ഉച്ചകോടി അറബ് രാഷ്ട്രങ്ങൾക്കിടയിൽ ഐക്യവും യോജിപ്പും സാധ്യമാക്കുന്നതിന് ബഹ്റൈന്റെ ഉൽക്കടമായ ആഗ്രഹ പൂർത്തീകരണത്തിനുകൂടി ഗുണകരമാകുമെന്നാണ് കരുതുന്നത്. സാമ്പത്തിക, സുരക്ഷ രംഗങ്ങളിൽ അറബ് മേഖല നേരിടുന്ന വെല്ലുവിളികളും സജീവ ചർച്ചയാകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.