കേരളീയ സമാജം ബാലകലോത്സവത്തിന് വര്‍ണാഭമായ തുടക്കം

മനാമ: ഗള്‍ഫ് മലയാളി കുട്ടികളുടെ ഏറ്റവും വലിയ പങ്കാളിത്തമുള്ള കേരളീയ സമാജം ബാലകലോത്സവത്തിന് കൊടിയേറി. വര്‍ണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച ചടങ്ങില്‍ പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള കൊടിയുയര്‍ത്തി. ജന.സെക്രട്ടറി എന്‍.കെ.വീരമണി സ്വാഗതം പറഞ്ഞു. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.
‘ദേവ്ജി’ ജ്വല്ളേഴ്സ് മാര്‍ക്കറ്റിങ് മാനേജര്‍ കിരണ്‍, ജനറല്‍ കണ്‍വീനര്‍ ഡി.സലിം എന്നിവര്‍ സംബന്ധിച്ചു.
കുട്ടികളെയെല്ലാം ഡോക്ടറോ എഞ്ചിനിയറോ ആക്കി മാറ്റാനുള്ള നെട്ടോട്ടത്തിനിടെ, മാതാപിതാക്കള്‍ അവരുടെ ഇഷ്ടം എന്താണെന്ന് ചോദിക്കുന്നില്ളെന്ന് മുതുകാട് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
രക്ഷിതാക്കളുടെ താല്‍പര്യത്തിനനുസരിച്ചാണ് കുട്ടികള്‍ ഉന്നതപഠനം തെരഞ്ഞെടുക്കുന്നത്.
ഇത് ശരിയല്ല. കുട്ടികള്‍ക്ക് സ്വന്തം ഭാവി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാകാരന്‍ തോല്‍വിയില്‍ നിന്നാണ് വിജയം നേടേണ്ടത്.
കഠിനാധ്വാനവും ശ്രദ്ധയും ആത്മവിശ്വാസവും കലാരംഗത്തുള്ളവര്‍ക്ക് വേണ്ട ഗുണങ്ങളാണ്. -മുതുകാട് പറഞ്ഞു.
ഉദ്ഘാടനവേളയില്‍ നൃത്ത-നൃത്യങ്ങള്‍ അരങ്ങേറി. വെള്ളിയാഴ്ച ശാസ്ത്രീയ സംഗീതം, കവിതാലാപനം, വെജിറ്റബ്ള്‍ കാര്‍വിങ് എന്നീ മത്സരങ്ങള്‍ നടന്നു.
ഇന്ന് വൈകീട്ട് ഏഴുമണി മുതല്‍ ഇംഗ്ളീഷ് പദ്യ പാരായണം നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.