ചൂട് കനത്തതോടെ സ്വിമ്മിങ് പൂളുകളുടെ വാടക കൂട്ടി

മനാമ: ബഹ്റൈനില്‍ ചൂട് കഠിനമായതോടെ വാടകക്ക് കൊടുക്കുന്ന സ്വിമ്മിങ് പൂളുകളുടെ നിരക്ക് വര്‍ധിപ്പിച്ചു. 80ഉം 70ഉം ദിനാറിന് ദിവസ വാടകക്ക് ലഭിച്ചിരുന്ന പൂളുകള്‍ക്ക് ഇപ്പോള്‍ 100ഉം അതിന് മുകളിലുമാണ് ഉടമകള്‍ ഈടാക്കുന്നത്. മറ്റ് സീസണുകളില്‍ 70 ദിനാറിന് നല്‍കിയിരുന്ന നീന്തല്‍കുളങ്ങള്‍ക്ക് ചൂട് കനത്തതോടെ 90ദിനാറാണ് ഈടാക്കുന്നത്. സ്കൂളില്‍ വേനലവധിയായതിനാല്‍ ഇവിടങ്ങളില്‍ നല്ല തിരക്കാണ്. വാരാന്ത്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പൂളുകളിലേക്കത്തെുന്നത്. കുടുംബങ്ങള്‍ക്ക് പ്രത്യേകം പൂളുകളും കുട്ടികള്‍ക്കായി പ്രത്യേക സംവിധാനങ്ങളും ഇത്തരം കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ചില ക്ളബുകളും അസോസിയേഷനുകളും തങ്ങളുടെ സമ്മര്‍ ക്യാമ്പുകളുടെ ഭാഗമായും ഒത്തുചേരലിനും ഇത്തരം പൂളുകള്‍  ഉപയോഗിക്കുന്നുണ്ട്്. സാധാരണയായി ക്ളബുകളും സംഘടനകളും നടത്തുന്ന നീന്തല്‍ പരിശീനങ്ങളും ഈ സമയത്താണ് നടക്കുക. സ്വിമ്മിങ് പൂളുകളിലുള്ള സുരക്ഷാസംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും സീസണുകളില്‍ ചെലവ് വര്‍ധിക്കുമെന്നതിനാലാണ് വാടക കൂട്ടാന്‍ നിര്‍ബ്ബന്ധിതരാവുന്നതെന്ന് ചില സ്വിമ്മിങ് പൂള്‍ ഉടമകള്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു. അമ്പതും നൂറും ആളുകള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള വലിയ പൂളുകളും ചെറിയ ഗ്രൂപ്പുകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന പൂളുകളും നിലവിലുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.