വംശനാശ ഭീഷണി നേരിടുന്ന കടലാമകള്‍  തീരത്ത് ചത്തടിയുന്നു

മനാമ: വംശനാശ ഭീഷണി നേരിടുന്ന കടലാമകള്‍ തീരത്ത് ചത്തടിഞ്ഞു. ‘ഗ്രീന്‍ സീ ടര്‍ട്ല്‍’ ഇനത്തില്‍ പെടുന്ന എട്ട് ഭീമന്‍ ആമകളെയാണ് ജൗ, ബുസൈതീന്‍ തീരങ്ങളില്‍ ചത്ത നിലയില്‍ കണ്ടത്. ചെമ്മീന്‍ ട്രോളിങിന് പോകുന്ന മീന്‍പിടുത്തക്കാര്‍ വലയില്‍ കുടുങ്ങുന്ന ആമകളെ കൊല്ലുകയാണെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വിയോണ്‍മെന്‍റ് (എസ്.സി.ഇ) അധികൃതര്‍ ആരോപിച്ചു. ജൂലൈ 15 മുതലാണ് ആമകള്‍ ചത്തടിയാന്‍ തുടങ്ങിയത്. ഇതില്‍ 83 സെന്‍റീ മീറ്റര്‍ മുതല്‍ 114 സെന്‍റീമീറ്റര്‍ വരെ നീളവും 190 കിലോ വരെ തൂക്കവുമുള്ള ആമകളുമുണ്ട്. നാലു മാസം നീണ്ട ചെമ്മീന്‍ ട്രോളിങ് നിരോധം നീങ്ങിയത് ജൂലൈ 15നാണ്. 
കൂടുതല്‍ ചെമ്മീന്‍ ലഭിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന വലയില്‍ എല്ലാ കടല്‍ജീവികളും പെടുകയാണെന്ന് പരിസ്ഥിതി കാര്യ കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. വലയില്‍ അകപ്പെടുന്നതോടെ, ആമകള്‍ക്ക് ശ്വാസം മുട്ടുന്ന അവസ്ഥയുണ്ടാകും. മാത്രവുമല്ല, കൂട്ടമായുള്ള ചെമ്മീനുമായി ആമകള്‍ ഇടയുകയും ചെയ്യും. 
എന്നാല്‍ ആമകള്‍ ചാകാന്‍ കാരണം ചെമ്മീന്‍ പിടിത്തമാണെന്ന വാദം നിലനില്‍ക്കുന്നതല്ളെന്ന് മത്സ്യബന്ധന രംഗത്തുള്ളവര്‍ പറയുന്നു. കടുത്ത ചൂടാണ് ആമകളെ കൊല്ലുന്നതെന്നാണ് ഇവരുടെ വാദം. ചൂട് 42 ഡിഗ്രിയും ഹ്യുമിഡിറ്റി 90ശതമാനവുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. തീരത്തോടടുത്തുള്ള കടല്‍ ജീവികളാണ് ചാകാന്‍ സാധ്യതയുള്ളത്. ചൂടു മൂലം കടലിന്‍െറ അടിയിലേക്ക് നീങ്ങിയ മത്സ്യങ്ങളും മറ്റും രക്ഷപ്പെടുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.  അതിനിടെ കഴിഞ്ഞ ദിവസം കരാനയില്‍ കുടുങ്ങിയ നിലയില്‍ കണ്ട ആമയെ എസ്.സി.ഇ സംഘം രക്ഷപ്പെടുത്തി. ഈ ആമയെ ഇവര്‍ അസ്കറിനടുത്തുള്ള നാഷണല്‍ മാറികള്‍ചര്‍ സെന്‍ററിലേക്ക് മാറ്റുകയായിരുന്നു. 
ബഹ്റൈന് ചുറ്റുമുള്ള കടലില്‍ സാധാരണ കാണപ്പെടാറുള്ള ആമയാണ് ‘ഗ്രീന്‍ സീ ടര്‍ട്ല്‍’. ഇതിനെ ‘ഇന്‍റര്‍നാഷണല്‍ യൂനിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നാച്വര്‍’ വംശനാശ ഭീഷണി നേരിടുന്ന കടല്‍ ജീവികളുടെ പട്ടികയിലാണ് പെടുത്തിയിട്ടുള്ളത്. തീരത്ത് ഏതെങ്കിലും വംശനാശ ഭീഷണി നേരിടുന്ന ജീവികളെ കണ്ടത്തെിയാല്‍ 80001112 എന്ന ഹോട്ട്ലൈനിലേക്ക് വിളിക്കണമെന്ന് എസ്.സി.ഇ അധികൃതര്‍ അഭ്യര്‍ഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT