സംഘടനാ നേതാക്കള്‍ക്ക്  സ്വീകരണമൊരുക്കി

മനാമ: ബഹ്റൈനിലെ ബഹുസ്വര സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ‘ബഹ്റൈന്‍ സൊസൈറ്റി ഫോര്‍ ടോളറന്‍സ് ആന്‍റ് റിലീജ്യസ് കോഎക്സിസ്റ്റന്‍സ്’ ചെയര്‍മാന്‍ യൂസഫ് ബു സബൂന്‍, അസോസിയേഷന്‍ ബോര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ക്ക് തൊഴില്‍, സാമൂഹിക വികസന മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ സ്വീകരണമൊരുക്കി. മതങ്ങള്‍ക്കും വിവിധ വിശ്വാസ ധാരയില്‍ പെട്ടവര്‍ക്കുമിടയില്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കാനായി സംഘടന നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് യൂസഫ് ബു സബൂന്‍ വിശദീകരിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നയങ്ങള്‍ രാജ്യത്ത് സഹിഷ്ണുതയുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്‍െറയും അന്തരീക്ഷമൊരുക്കുന്നതിന് സഹായകരമായതായി അംഗങ്ങള്‍ പറഞ്ഞു. ബഹ്റൈന്‍ സമൂഹത്തിനിടയില്‍ സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. എല്ലാ മതവിഭാഗങ്ങള്‍ സ്വാതന്ത്ര്യം അനുവദിക്കുന്ന പാരമ്പര്യം ബഹ്റൈന്‍ തുടരും. എല്ലാ വിഭാഗം ജനങ്ങളും സ്നേഹത്തിലും സമാധാനത്തിലും കഴിയാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. സാമൂഹിക നീതി, പൗരന്‍മാരുടെ അവകാശങ്ങള്‍ മാനിക്കല്‍, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയവ എക്കാലവും ബഹ്റൈന്‍ മുഖ്യപരിഗണന നല്‍കിയ കാര്യങ്ങളാണ്. അത് ഇനിയും തുടരുമെന്ന് മന്ത്രി പറഞ്ഞു. ബഹ്റൈന്‍ സമൂഹത്തിനിടയില്‍ സമാധാനത്തിന്‍െറ സന്ദേശമത്തെിക്കാന്‍ പരിശ്രമിക്കുന്ന സംഘടനക്ക് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം നല്‍കുന്ന പിന്തുണക്ക് ചെയര്‍മാന്‍ നന്ദി അറിയിച്ചു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.