മനാമ: അനധികൃത തെരുവ് കച്ചവടക്കാര്‍ക്കെതിരെയും കച്ചവട സ്ഥാപനങ്ങളുടെ നിയമലംഘനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് സതേണ്‍ മേഖല ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ റാഷിദ് ആല്‍ഖലീഫ വ്യക്തമാക്കി. പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായങ്ങളും പരാതികളും പരിഗണിച്ച് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട സമിതി തീരുമാനിച്ചിട്ടുണ്ട്. പ്രദേശവാസികളായ ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പുവരുത്താനും നിയമലംഘനങ്ങള്‍ ഒഴിവാക്കുന്നതിനും ഗവര്‍ണറേറ്റിന് ബാധ്യതയുണ്ട്. വാഹനങ്ങളിലും മറ്റും സാധനങ്ങള്‍ കൊണ്ടുനടന്ന് കച്ചവടം ചെയ്യുന്നതിനെക്കുറിച്ചും ചിലര്‍ വൈകി കട അടക്കുന്നത് സംബന്ധിച്ചും പൊതുജനങ്ങളില്‍ നിന്നുയര്‍ന്ന പരാതികള്‍ വിലയിരുത്തുന്നതിന് ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉപസമിതിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ച് പ്രശ്നപരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും. നാഷനാലിറ്റി, പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍റ്സ് അതോറിറ്റി, എല്‍.എം.ആര്‍.എ, പൊലീസ് ഡയറക്ടറേറ്റ്, ആരോഗ്യ മന്ത്രാലയം, വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം, സതേണ്‍ ഏരിയ മുനിസിപ്പല്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത പ്രദേശങ്ങളില്‍ നടത്തിയ പരിശോധനകളില്‍ വാഹനം കഴുകുന്ന 13 പേരെയും തെരുവ് കച്ചവടക്കാരായ 12 പേരെയും പിടികൂടിയിരുന്നു.
ഇവരില്‍ പലരും രാജ്യത്ത് അനധികൃത താമസക്കാരാണെന്ന് കണ്ടത്തെിയിട്ടുണ്ട്. പരാതികള്‍ ലഭിക്കുന്ന മുറക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.