സിത്രയിലെ ഫ്ളാറ്റില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു 

മനാമ: സിത്രയില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ ബഹ്റൈന്‍ സ്വദേശി മരിച്ചു. ഉച്ച 12 മണിഓടെയാണ് സിത്ര പൊലീസ് സ്റ്റേഷന് സമീപമുള്ള അബു അല്‍ ഐശ് ഏരിയയിലെ റോഡ് 702, ബ്ളോക്ക് 607ലെ ഫ്ളാറ്റ് സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. അംഗവൈകല്യമുള്ള ആളാണ് മരിച്ചതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 
തീപിടുത്തമുണ്ടായ സമയത്ത് മൂന്നു സ്ത്രീകളും അംഗവൈകല്യമുള്ള ഒരാളുമാണ് ഫ്ളാറ്റിനകത്തുണ്ടായിരുന്നത്.  
അഗ്നിശമന സേന എത്തി തീ അണച്ചതിനാല്‍ മറ്റിടങ്ങളിലേക്ക് പടര്‍ന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.