‘യൂറോപ്യന്‍ പാര്‍ലമെന്‍റുമായി  സഹകരിക്കും’ 

മനാമ: മനുഷ്യാവകാശ സംരക്ഷണ മേഖലയില്‍ യൂറോപ്യന്‍ പാര്‍ലമെന്‍റുമായി സഹകരിക്കുമെന്ന് ‘നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമണ്‍റൈറ്റ്്സ്’ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് ഹസന്‍ അബുല്‍ വ്യക്തമാക്കി. 
കഴിഞ്ഞ ദിവസം ബഹ്റൈന്‍ സന്ദര്‍ശിക്കാനത്തെിയ യൂറോപ്യന്‍ പാര്‍ലമെന്‍റ് സംഘത്തെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സീഫിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ആസ്ഥാനത്തത്തെിയ സംഘം മനുഷ്യാവകാശ സംരക്ഷണ മേഖല ശക്തിപ്പെടുത്തുന്നതിന് സ്ഥാപനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പ്രശംസിക്കുകയും ചെയ്തു. മനുഷ്യാവകാശ മേഖലയില്‍ പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ വ്യക്തികളെ ഉപയോഗപ്പെടുത്തുന്നതിന് സഹായം വാഗ്ദാനം ചെയ്തു. 
സഹകരണത്തിലൂടെ കാഴ്ചപ്പാടുകളും കഴിവുകളും പരസ്പരം പങ്കുവെക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 
കൂടിക്കാഴ്ചയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അസി. ചെയര്‍മാന്‍ അബ്ദുല്ല അദ്ദുറാസി, സിവില്‍-പൊളിറ്റിക്കല്‍ റൈറ്റ്സ് കമ്മിറ്റി മേധാവി ജമീല സല്‍മാന്‍, കംപ്ളയിന്‍റ്സ്-മോണിറ്ററിങ് ആന്‍റ് ഫോളോ അപ് കമ്മിറ്റി മേധാവി ആനിസ മരിയ ഖൂരി, അസി. സെക്രട്ടറി യാസിര്‍ ഷാഹീന്‍ എന്നിവരും സന്നിഹിതരായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.