മനാമ: കാലാവസ്ഥ വ്യതിയാനത്തെതുടര്‍ന്ന് കടല്‍ നിരപ്പ് ഉയരുന്നത് ബഹ്റൈനിലെ താഴ്ന്ന പ്രദേശങ്ങള്‍ക്കും ഭാവിയില്‍ ഭീഷണിയാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
കാലവാസ്ഥ വ്യതിയാനത്തെക്കുറിച്ച് ഹൂറയില്‍ യു.എന്‍ കാര്യാലയത്തില്‍നടന്ന പരിശീലന കളരിയില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വിയോണ്‍മെന്‍റിലെ പരിസ്ഥിതി നയകാര്യ മേധാവി സൂസന്‍ അല്‍ അജ്ജാവിയാണ് ഈ അഭിപ്രായം പങ്കുവെച്ചത്. 21ാം നൂറ്റാണ്ടിന്‍െറ അവസാനത്തോടെ മിഡില്‍ ഈസ്റ്റ് മേഖല കൂടുതല്‍ തീവ്രമായ കാലാവസ്ഥ നേരിടേണ്ടിവരുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കാലവസ്ഥ വ്യതിയാനം മൂലം ബഹ്റൈനില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രത്യാഘാതം കടലിലെ ജല നിരപ്പ് ഉയരുന്നതാണ്. കടല്‍ നിരപ്പ് 0.2 ശതമാനം ഉയര്‍ന്നാല്‍ രാജ്യത്തിന്‍െറ തെക്കന്‍ മേഖലകളിലെ ചില പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന് ബഹ്റൈന്‍ കാലാവസ്ഥയെക്കുറിച്ച് നടത്തിയ പഠനത്തില്‍ കണ്ടത്തെിയതായി അവര്‍ പറഞ്ഞു. കടല്‍ നിരപ്പ് 0.5 ശതമാനം ഉയര്‍ന്നാല്‍ തെക്കന്‍ തീരപ്രദേശത്തെ 18 മുതല്‍ 20 ശതമാനം വരെ പ്രദേശം വെള്ളത്തിലാകും. ഇത് ബഹ്റൈനിലും മറ്റു രാജ്യങ്ങളിലും ക്രമേണ സംഭവിക്കുകയാണ്.
ആഗോള താപനിലയിലെ വര്‍ധന പിടിച്ചു നിര്‍ത്തുന്നതിനായി ഫലപ്രദമായ സംവിധാനങ്ങള്‍ ഇല്ളെന്നതാണ് കാരണം. ആഗോള താപനില ക്രമാതീതമായി ഉയര്‍ന്നാല്‍ ശാന്ത സമുദ്രത്തിലെയും ഇന്ത്യന്‍ മഹാ സമുദ്രത്തിലെയും എല്ലാ ദ്വീപുകളും മുങ്ങിപ്പോകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കാലവാസ്ഥ വ്യതിയാനത്തിന്‍െറ പ്രത്യാഘാതങ്ങള്‍ അനിവാര്യമാണ്. എങ്കിലും ഹരിതവാതകങ്ങളുടെ ബഹിര്‍ഗമനം കുറക്കാനും ഊര്‍ജ ഉപഭോഗത്തിനും കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയാല്‍ പ്രശ്നം നിയന്ത്രിക്കാനാകുമെന്ന് അവര്‍ പറഞ്ഞു.
കടല്‍ നിരപ്പ് ഒരു മീറ്റര്‍ ഉയര്‍ന്നാല്‍ മേഖലയിലെ ദ്വീപുകളിലെ 41,500 സ്ക്വയര്‍ മീറ്റര്‍ തീര പ്രദേശങ്ങളെ അത് നേരിട്ട് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കടല്‍ നിരപ്പ് ഉയരുന്നതു കാരണം ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുക ബഹ്റൈന്‍, ഈജിപ്ത്, തുണീഷ്യ, മൊറോക്കോ, അള്‍ജീരിയ, കുവൈത്ത്, ഖത്തര്‍,യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലാണ്.
പ്രവചിക്കപ്പെടുന്നപോലെ കടല്‍ നിരപ്പ് ഉയര്‍ന്നാല്‍ വലിയ ഭാഗം ഗള്‍ഫ് തീര പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങുമെന്ന് അവര്‍ ആശങ്കപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം മേഖലയില്‍ ദൈര്‍ഘ്യം കുറഞ്ഞ ശൈത്യത്തിനും വരണ്ട, തീവ്രമായ വേനല്‍ക്കാലത്തിനും കാരണമാകും. കൂടാതെ, നിരന്തരമായ പൊടിക്കാറ്റിനും ഇടയാക്കും.
പരിപാടി ഊര്‍ജ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ മിര്‍സ ഉദ്ഘാടനം ചെയ്തു. ഊര്‍ജ്ജ ഉപയോഗ കാര്യത്തില്‍ പൗരന്‍മാരില്‍നിന്നും താമസക്കാരില്‍നിന്നും ഉത്തവാദിത്തത്തോടെയുള്ള സമീപനം വേണമെന്ന് അദ്ദേഹം പറഞ്ഞു. ബഹ്¥ൈന്‍റ താപ ബഹിര്‍ഗമന നിരക്ക് നല്ലനിലയിലാണ്. എന്നാല്‍, ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇപ്പോഴത്തെ അവസ്ഥ പ്രശ്നമില്ളെങ്കിലും ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് നമുക്കറിയില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.