ഒ.​ഐ.​സി.​സി​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന പ്ര​വ​ർ​ത്ത​ക​രെ സ്വീ​ക​രി​ക്കു​ന്നു

ഒ.ഐ.സി.സിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചവരെ സ്വീകരിച്ചു

മനാമ: കെ.പി.സി.സിയുടെ പോഷകസംഘടനയായ ഒ.ഐ.സി.സിയിൽ ചേർന്ന് പ്രവർത്തിക്കാൻ ബഹ്‌റൈന്റെ വിവിധ പ്രദേശങ്ങളിൽ ഏരിയ കമ്മിറ്റി ഭാരവാഹികളായി പ്രവർത്തിച്ചിരുന്ന ഐ.വൈ.സി.സി നേതാക്കളെ ഒ.ഐ.സി.സിയിലേക്ക് സ്വീകരിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ വർഗീയ ശക്തികളെ നേരിടാനും ലോകത്തിലെ ജനാധിപത്യ -മതേതര ശക്തികളുടെ മാതൃസ്ഥാനം വഹിക്കുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് ഓരോ ഭാരതീയന്റെയും ഉത്തരവാദിത്വമാണെന്നും കേരളത്തിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെയും ഇടതുമുന്നണിയെയും പരാജയപ്പെടുത്തി, ഇന്ത്യൻ നാഷനൽ കോൺഗ്രസ്‌ നേതൃത്വം നൽകുന്ന ഐക്യ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കേണ്ട ചുമതല ഓരോ കോൺഗ്രസ്‌ പ്രവർത്തകന്റെയും ഉത്തരവാദിത്തമാണെന്നും കടന്നുവന്ന പ്രവർത്തകർ അഭിപ്രായപെട്ടു.

കെ.പി.സി.സിയുടെ പോഷക സംഘടനയായ ഒഐസിസിയെ അംഗീകരിക്കാതെ, സ്വതന്ത്രസംഘടനയാണെന്ന് പറഞ്ഞ് നടക്കുന്നത് മാതൃ സംഘടനയെ അപമാനിക്കാൻ മാത്രമേ സാധിക്കൂ. കെ.പി.സി.സിയുടെ അംഗീകാരമുള്ള സംഘടനയിൽ പ്രവർത്തിച്ചുകൊണ്ട് നാടിന്റെ നാളയുടെ നന്മക്ക് വേണ്ടി കോൺഗ്രസിന്റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വസിക്കുന്ന എല്ലാ പ്രവാസികളും ഒ.ഐ.സി.സിയെ ശക്തിപെടുത്തേണ്ട കാലഘട്ടത്തിലാണ് നമ്മൾ നിൽക്കുന്നത് എന്നും ഒ.ഐ.സി.സിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ആളുകൾ അറിയിച്ചു.  ബഹ്‌റൈൻ കേരളീയ സമാജത്തിൽവെച്ച് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടന്ന ഹർഷം 2026 ൽ വച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, പത്തനംതിട്ട ഡി സി സി പ്രസിഡന്റ്‌ പ്രഫ. സതീശ് കൊച്ചുപറമ്പിൽ, യൂത്ത് കോൺഗ്രസ്‌ പത്തനംതിട്ട ജില്ല പ്രസിഡന്റ്‌ വിജയ് ഇന്ദുചൂഡൻ എന്നിവർ ഒ.ഐ.സി.സിയിലേക്ക് കടന്നുവന്ന ആളുകളെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു.

ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം, ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം.എസ്., ഷമീം കെ.സി., ജീസൺ ജോർജ്, ജേക്കബ് തേക്ക്തോട്, പ്രദീപ്‌ മേപ്പയൂർ, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഷാജി സാമുവൽ, ഗിരീഷ് കാളിയത്ത്, ചെമ്പൻ ജലാൽ, വിഷ്ണു വി, ഓഡിറ്റർ ജോൺസൻ കല്ലുവിളയിൽ, സെക്രട്ടറിമാരായ രജിത് മൊട്ടപ്പാറ, രഞ്ചൻ കച്ചേരി, ജോയ് ചുനക്കര, നെൽസൺ വർഗീസ്, റോബി ജോർജ്, വർഗീസ് മോഡയിൽ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Those who decided to work with the OICC were welcomed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.