Posted On
date_range Updated On
date_range ബഹ്റൈനിൽ 163 പേർ കൂടി സുഖംപ്രാപിച്ചു
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച 163 പേർ കൂടി സുഖംപ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 4916 ആയി ഉയർന്നു.
പുതുതായി 52 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരിൽ 39 പേർ വിദേശ തൊഴിലാളികളാണ്. 13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3000 പരിശോധനകളിലാണ് പുതിയ രോഗബാധിതരെ കണ്ടെത്തിയത്. നിലവിൽ 4293 പേരാണ് ചികിത്സയിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.