Posted On
date_range Updated On
date_range ഒരാഴ്ചക്കിടെ 162 അനധികൃത താമസക്കാരെ നാടുകടത്തി
മനാമ: കഴിഞ്ഞ ഒരാഴ്ചക്കിടെ 162 അനധികൃത വിദേശ തൊഴിലാളികളെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു.
1052 പരിശോധനകളിലായി താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 111 പേരെ പിടികൂടുകയും ചെയ്തിരുന്നു. 1031 വ്യാപാര സ്ഥാപനങ്ങളിലാണ് ഒരാഴ്ചക്കിടെ പരിശോധന നടത്തിയത്.
21 സംയുക്ത പരിശോധനകളും നടത്തിയിരുന്നു. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ് അഫയേഴ്സ്, പൊലീസ് ഡയറക്ടറേറ്റുകൾ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ്, കോസ്റ്റ് ഗാർഡ്, വാണിജ്യ, വ്യവസായ മന്ത്രാലയം, മുനിസിപ്പൽ കൗൺസിലുകൾ എന്നിവയുടെ സഹായത്തോടെയായിരുന്നു പരിശോധനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.