ടെന്നീസ് ക്രിക്കറ്റിൽ 1000 വിക്കറ്റും 10,000 റൺസും; മുഹമ്മദ് റിയാസിനെയും അമീറിനെയും ആദരിച്ചു

മനാമ: ബഹ്‌റൈൻ ഹാർഡ് ടെന്നീസ് ക്രിക്കറ്റ് ചരിത്രത്തിൽ 1000 വിക്കറ്റ് സ്വന്തമാക്കിയ മുഹമ്മദ് റിയാസിനെയും 10,000 റൺസ് തികച്ച അമീറിനെയും ആദരിച്ച് ബോബ് സിസി. ബോബ് സിസിയുടെ ഓണാഘോഷ പരിപാടിയായ 'ബോബോണം' വേദിയിൽ വെച്ച് ടീം അംഗങ്ങൾ ഇരുവർക്കും മൊമെന്റോ നൽകി ആദരിച്ചു.

ബഹ്‌റൈന്റെ ടെന്നീസ് ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മലയാളി താരം ഈ റെക്കോർഡിലേക്ക് എത്തുന്നത്. നിലവിൽ ബോബ് സിസി, സതേൺ റോയൽസ് എന്നീ ടീമുകളിലെ സജീവ സാന്നിധ്യമാണ് മുഹമ്മദ് റിയാസ്. ബോബ് സിസി ക്യാപ്റ്റൻ ശംഭു, വൈസ് ക്യാപ്റ്റൻ ഗോകുൽ, താരങ്ങളായ ഹരീഷ്, ജോമെറ്റ്‌, ഷിയാസ്‌, നിമോഷ്‌, യദു, ലിജോ, റിഷാദ്‌ , അൻഷാദ്‌ റഹീം, രഘു, ദീപു, ആരതി, റിഹാ എന്നിവരുൾപ്പെടെ ബോബ് സിസിയിലെ മുഴുവൻ അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.  

Tags:    
News Summary - 1,000 Wickets and 10,000 Runs in Tennis Cricket; Muhammad Riyas and Ameer Honoured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.