ട്രാഫിക് ലംഘനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനായി അറിയാം

മനാമ: ട്രാഫിക് നിയമലംഘനങ്ങള്‍ ഓണ്‍ലൈനായി അറിയുന്നതിന് സംവിധാനമേര്‍പ്പെടുത്തിയതായി ട്രാഫിക് അതോറിറ്റി അറിയിച്ചു. സ്​മാര്‍ട്ട് ഫോണുകളില്‍ eTraffic എന്ന പേരിലുള്ള ആപ് ഡൗണ്‍ലോഡ് ചെയ്​ത്​ ഉപയോഗിക്കാനാവും. തെറ്റായ പാര്‍ക്കിങ് അടക്കമുള്ള കാര്യങ്ങളാണ് അപ്പപ്പോള്‍ ആപ് വഴി അറിയാനാവുക. നിയമ ലംഘനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചും അറിയിപ്പ് നല്‍കും.

ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ റോഡില്‍ ഗതാഗത നിയന്ത്രണം മനാമ: ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ റോഡില്‍ മനാമയിലേക്കുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രാലയം അറിയിച്ചു. ട്രാഫിക് വിഭാഗവുമായി സഹകരിച്ചാണ് നടപടികള്‍ സ്വീകരിക്കുക. സാറിലെ മേല്‍പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. ഇന്ന് രാത്രി 11 മുതല്‍ ഞായര്‍ രാവിലെ അഞ്ച് വരെയായിരിക്കും നിയന്ത്രണമുണ്ടാവുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.