കുവൈത്ത്​, സൗദി, യു.എ.ഇ, ഇറാൻ, ഒമാൻ, ഖത്തർ, ബഹ്​റൈൻ എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസഡർമാരുടെ യോഗം കേന്ദ്ര മന്ത്രി ഡോ. എസ്​. ജയശങ്കറി​െൻറ സാന്നിധ്യത്തിൽ കുവൈത്തിൽ ചേർന്നപ്പോൾ

കുവൈത്ത്​ സിറ്റി: കുവൈത്ത്​ സന്ദർശനത്തിനെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്​. ജയശങ്കർ ഗൾഫ്​ രാജ്യങ്ങളിലെയും ഇറാനിലെയും ഇന്ത്യൻ അംബാസഡർമാരുടെ യോഗം വിളിച്ചു. സൗദി, യു.എ.ഇ, ഇറാൻ, ഒമാൻ, ഖത്തർ, ബഹ്​റൈൻ എന്നിവിടങ്ങളിലെ അംബാസഡർമാർ ഇതിനായി കുവൈത്തിൽ എത്തുകയായിരുന്നു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ, ഖത്തറിലെ അംബാസഡർ ഡോ. ദീപക് മിത്തൽ, ബഹ്​റൈനിലെ അംബാസഡർ പീയുഷ് ശ്രീവാസ്തവ, കുവൈത്തിലെ അംബാസഡർ സിബി ജോർജ്​, സൗദിയിലെ അംബാസഡർ ഡോ. ഔസാഫ് സഈദ്, ഒമാനിലെ ഇന്ത്യൻ അംബാസഡർ മുനു മഹാവര്‍, ഇറാനിലെ അംബാസഡർ ഗദ്ദാം ധർമേന്ദ്ര എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

എല്ലാ രാജ്യങ്ങളിലെയും ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുക, കോവിഡ്​ പശ്ചാത്തലത്തിൽ പലയിടത്തായി കുടുങ്ങി​പ്പോയ കുടുംബങ്ങളുടെ ഒത്തുചേരലിന്​ സഹായം നൽകുക, കോവിഡ്​ കാലത്ത്​ ഗൾഫ്​ രാജ്യങ്ങളിൽനിന്ന്​ നാട്ടിലേക്ക്​ പോയ ഇന്ത്യക്കാരുടെ തൊഴിലിടത്തിലേക്കുള്ള മടക്കം, വിദേശ ഇന്ത്യക്കാരുടെ യാത്രാപ്രശ്​നങ്ങൾ അവസാനിപ്പിക്കാൻ വിമാന സർവീസുകൾ പുനരാരംഭിക്കൽ, ഇന്ത്യയുടെ വ്യാപാര താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ അജണ്ടകളിൽ ഉൗന്നിയായിരുന്നു ചർച്ച. യോഗം ഫലപ്രദമായിരുന്നുവെന്നും തുടർനടപടികൾ അതത്​ രാജ്യങ്ങളുടെ എംബസിയുടെയും അംബാസഡർമാരുടെയും ഭാഗത്തുനിന്ന്​ ഉണ്ടാകുമെന്ന്​ മന്ത്രി ഡോ. എസ്​. ജയശങ്കർ ട്വിറ്ററിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.