പ്രതീകാത്മക ചിത്രം
ബംഗളൂരു: ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 4ലെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങേണ്ട സ്ഥലം തീരുമാനിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും ലാൻഡർ ഇറങ്ങുക എന്ന് നേരത്തേ നിശ്ചയിച്ചിരുന്നെങ്കിലും ആ മേഖലയിലെ എവിടെ എന്നതിൽ ഗവേഷകർ അന്വേഷണം തുടരുകയായിരുന്നു. തിങ്കളാഴ്ച, ഐ.എസ്.ആർ.ഒ ഇതുസംബന്ധിച്ച് കൃത്യത വരുത്തി.
ചന്ദ്രനിലെ ഏറ്റവും നീളം കൂടിയ പർവതമാണ് ‘മോൺസ് മൂടോൺ’. ദക്ഷിണ ധ്രുവത്തിൽ ആറ് ഡിഗ്രി മാറിയിട്ടുള്ള ഈ മലനിരയെക്കുറിച്ച് നേരത്തേതന്നെ ശാസ്ത്രലോകത്തിന് അറിയാം. ചന്ദ്രയാൻ 2ലെ ഓർബിറ്റർ ഹൈ റെസലൂഷൻ കാമറ (ഒ.എച്ച്.ആർ.സി) നൽകിയ ചിത്രങ്ങളിലൂടെ ഈ മേഖലയെക്കുറിച്ച് ഐ.എസ്.ആർ.ഒ വിശദമായി പഠനം നടത്തിയിരുന്നു. ഇതിൽ എം.എം-1, എം.എം-3, എം.എം-4, എം.എം-5 എന്നീ സ്ഥലങ്ങൾ പ്രത്യേകം പഠന വിധേയമാക്കിയിരുന്നു.
ചന്ദ്രനിൽ ജല തന്മാത്ര സാന്നിധ്യത്തിന് കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങൾകൂടിയാണിത്. ഇതിൽ താരതമ്യേന സുരക്ഷിതമായ എം.എം-4 എന്ന സ്ഥലമാണ് ചന്ദ്രയാൻ -4ലെ ലാൻഡറിന് ഇറങ്ങാനായി നിശ്ചയിച്ചത്. 2028ലാണ് ചന്ദ്രയാൻ-4 വിക്ഷേപണം. ഈ ദൗത്യത്തിലൂടെ ചന്ദ്രോപരിതലത്തിൽനിന്ന് കല്ലും മണ്ണുമെല്ലാം ശേഖരിച്ച് ഭൂമിയിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.