റിയാദ് മുറബ്ബയിലെ​ അവന്യൂ മാളിൽ ലുലു ഹൈപാർമാർക്കറ്റിൽ തായ്​ലൻഡ്​ ഹലാൽ ഭക്ഷ്യമേള തായ്​ എംബസി ഹെഡ്​ ഒാഫ്​ മിഷൻ സതാന കാഷേംസാൻറ ന ആയുധ്യ ഉദ്​ഘാടനം ചെയ്യുന്നു

ലുലുവിൽ തായ്​ലൻഡ്​ ഹലാൽ ഭക്ഷ്യമേള

റിയാദ്​: റോയൽ തായ്​ എംബസിയുടെയും ടീം തായ്​​ലൻഡി​െൻറയും സഹകരണത്തോടെ ലുലു ഹൈപർമാർക്കറ്റിൽ തായ്​ലൻഡ്​ ഹലാൽ ഭക്ഷ്യമേളക്ക്​ തുടക്കമായി. റിയാദ്​ മുറബ്ബയിൽ റിയാദ്​ അവന്യൂ മാളിലെ ലുലു ഹൈപാർമാർക്കറ്റിൽ ഒരുക്കിയ ചടങ്ങിൽ റിയാദിലെ തായ്​ എംബസി ഹെഡ്​ ഒാഫ്​ മിഷൻ സതാന കാഷേംസാൻറ ന ആയുധ്യ മേള ഉദ്​ഘാടനം ചെയ്​തു. ലുലു സൗദി ഡയറക്​ടർ ഷെഹീം മുഹമ്മദ്​ ചടങ്ങിൽ സംബന്ധിച്ചു.


തായ്​ ഉൽപന്നങ്ങളുടെ വിപുലമായ ​ശേഖരം അണിനിരന്ന മേള ഇരു രാജ്യങ്ങൾക്കുമിടയിൽ ഭക്ഷണത്തിലൂടെയും സാംസ്​കാരിക മുദ്രകളിലൂടെയും ടൂറിസത്തിലൂടെയും വ്യാപര ബന്ധം പ്രോത്സാഹിപ്പിക്കലാണ്​ ലക്ഷ്യമിടുന്നത്​. തായ്​ലൻഡി​െൻറ സാംസ്​കാരിക, ഭക്ഷണ മേഖലകളുടെ സമ്പന്നമായ പൈതൃകം അവതരിപ്പിക്കുന്ന മേള വിസ്​മയകരമാണെന്നും സൗദി അറേബ്യയിലെ സ്വദേശികളും വിദേശികളുമായ മുഴുവനാളുകളും തായ്​ സ്വാദ്​ രുചിച്ചറിയാൻ മേള സന്ദർശിക്കണമെന്നും സതാന കാഷേംസാൻറ ന ആയുധ്യ പറഞ്ഞു.


ഗുണമേന്മയുള്ള തായ്​ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാൻ വേദിയൊരുക്കുക മാത്രമല്ല, ഇരുരാജ്യങ്ങൾക്കുമിടയിൽ വ്യാപാര ബന്ധം ശക്തിപ്പെടുത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കാനുമുള്ള മഹത്തായ ദൗത്യം കൂടിയാണ്​ ലുലു ഇൗ മേള സംഘടിപ്പിക്കുന്നതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരാഴ്​ച നീളുന്ന മേളയിലൂടെ 1200 ലേറെ തായ്​ ഉൽപന്നങ്ങൾക്ക്​ പ്രത്യേക വിലക്കിഴിവും മറ്റ്​ ആനുകൂല്യങ്ങളും ഒൗട്ട്​ലെറ്റുകളിൽ നിന്ന്​ നേരിട്ടും ഒാൺലൈൻ ഷോപ്പിങ്ങിലും ലഭിക്കും. തത്സമയ പാചക പരിപാടികളും തായ്​ വിനോദസഞ്ചാരത്തെ പരിചയപ്പെടുത്തുന്ന സ്​റ്റാളുകളും മേളയുടെ ഭാഗമായി റിയാദ്​ അവന്യൂ മാളിൽ ഒരുക്കിയിട്ടുണ്ട്​. ജനുവരി 19ന്​ മേള സമാപിക്കും.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.