ഞായറാഴ്​ച മുതൽ കുവൈത്ത്​ വിമാനത്താവളം പൂർണ പ്രവർത്തന ശേഷിയിൽ

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളം ഒക്​ടോബർ 24 ഞായറാഴ്​ച മുതൽ പൂർണ തോതിൽ പ്രവർത്തിക്കും. ഇതിന്​ വേണ്ട ക്രമീകരണങ്ങൾ വരുത്താൻ മന്ത്രിസഭ വ്യോമയാന വകുപ്പിനെ ചുമതലപ്പെടുത്തി. മന്ത്രിസഭയുടെ അനുമതി ലഭിക്കുന്ന മുറക്ക്​ പൂർണ തോതിൽ പ്രവർത്തിക്കാൻ സജ്ജമാണെന്ന്​ വ്യോമയാന വകുപ്പ്​ നേരത്തെ അറിയിച്ചിരുന്നു. നിലവിൽ പ്രതിദിനം 10000 ഇൻകമിങ്​ യാത്രക്കാൻ എന്ന നിയന്ത്രണത്തോടെയാണ്​ വിമാനത്താവളം പ്രവർത്തിക്കുന്നത്​. ഇൗ നിയന്ത്രണം നീക്കുന്നതോടെ വിമാന ടിക്കറ്റ്​ നിരക്ക്​ ഗണ്യമായി കുറയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.