ജിദ്ദ നവോദയ യാംബു ഏരിയ കൺവെൻഷൻ സമാപിച്ചു

യാംബു: ജിദ്ദ നവോദയ യാംബു ഏരിയ കൺവെൻഷൻ സമാപിച്ചു. യാംബു ടൗണിലെ മിഡിലീസ്റ്റ് ഹോട്ടലിൽ നടന്ന പരിപാടി ജിദ്ദ നവോദയ കേന്ദ്ര പ്രസിഡന്റ് കിസ്‌മത്ത് മമ്പാട് ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര സർക്കാറിന്റെ ജനാധിപത്യ വിരുദ്ധമായ ഫാഷിസ്റ്റ് നയങ്ങൾക്കെതിരായി ഇടതുപക്ഷ സംഘടനകൾ പ്രതിരോധം തീർക്കേണ്ടതെങ്ങനെയെന്നും മതേതരത്വം കാത്തുസൂക്ഷിക്കുന്നതിലുള്ള ഇടതുപക്ഷത്തിന്റെ ഇടപെടലുകൾ എവ്വിധമാണെന്നും അദ്ദേഹം വിശദീകരിച്ചു. ജിദ്ദ നവോദയ കേന്ദ്ര കൺവെൻഷനോടനുബന്ധിച്ച് യാംബു ഏരിയയിലെ ഏഴു യൂനിറ്റ് കൺവെൻഷനുകൾ പൂർത്തീകരിച്ചതിനുശേഷമാണ് ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

ഏരിയ രക്ഷാധികാരി അജോ ജോർജ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സിബിൾ ഡേവിഡ് റിപ്പോർട്ടും നവോദയ യാംബു മീഡിയ കൺവീനർ ബിഹാസ് കരുവാരകുണ്ട് അനുശോചന പ്രമേയവും യുവജനവേദി കൺവീനർ നൗഷാദ് തായത്ത് രക്തസാക്ഷിപ്രമേയവും അവതരിപ്പിച്ചു. നവോദയ യാംബു ജീവകാരുണ്യ കൺവീനർ എ.പി. സാകിർ, ആരോഗ്യ വേദി കൺവീനർ എബ്രഹാം തോമസ് എന്നിവർ സംസാരിച്ചു. യാംബു നവോദയ ഏരിയ കമ്മിറ്റിയുടെ കീഴിൽ എബ്രഹാം തോമസ് കൺവീനറായി ആരോഗ്യവേദി എന്ന പുതിയ സബ് കമ്മിറ്റി രൂപവത്കരിച്ചതായി കൺവെൻഷനിൽ പ്രഖ്യാപിച്ചു. ട്രഷറർ ശ്രീകാന്ത് സ്വാഗതവും സെക്രട്ടറി സിബിൾ ഡേവിഡ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Jeddah Navodaya Yambu Area Convention concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.