അ​ധി​നി​വേ​ശ​ത്തി​ന് പു​തി​യ മു​ഖം

ഇ​റാ​ഖ് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന ഇ​റാ​ൻ സൈ​നി​ക, പൊ​ലീ​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി യു.​എ​സും ഇ​സ്രാ​യേ​ലും. ഇ​റാ​നെ ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലും മ​റ്റു ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ക്ര​മ​ണം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് വി​ശാ​ല​മാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​വി​ടെ​യും ത​കൃ​തി​യാ​യ ബോം​ബി​ങ്. വ​ട​ക്ക​ൻ ഇ​റാ​ഖി​ലെ കു​ർ​ദ് പോ​രാ​ളി​ക​ൾ​ക്ക് യു.​എ​സും ഇ​സ്രാ​യേ​ലും വ​ൻ​തോ​തി​ൽ ആ​യു​ധ​മെ​ത്തി​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത വ​ന്നി​രു​ന്നു. ഇ​റാ​നി​ൽ ക​ലാ​പം സൃ​ഷ്ടി​ക്കാ​നും ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​നും ഇ​തേ കു​ർ​ദ് സം​ഘ​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. ഇ​റാ​ന്റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷ സം​വി​ധാ​നം നാ​മാ​വ​ശേ​ഷ​മാ​ക്കി​യാ​ൽ അ​തി​ർ​ത്തി വ​ഴി​യു​ള്ള കു​ർ​ദ് സാ​യു​ധ സം​ഘ​ങ്ങ​ളു​ടെ ക​ട​ന്നു​ക​യ​റ്റം എ​ളു​പ്പ​മാ​കും. ഇ​വ​രെ നേ​രി​ടു​ക​യെ​ന്ന ശ്ര​മ​ക​ര​മാ​യ ചു​മ​ത​ല കൂ​ടി ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​ന്ന​ത് ത​ല​സ്ഥാ​ന​ത്ത് ഇ​സ്രാ​യേ​ലി​നും അ​മേ​രി​ക്ക​ക്കും കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കും.

കു​ർ​ദി​ഷ് ഫ്രീ​ഡം പാ​ർ​ട്ടി, പാ​ർ​ട്ടി ഓ​ഫ് ഇ​റാ​നി​യ​ൽ കു​ർ​ദി​സ്താ​ൻ, കു​ർ​ദി​സ്താ​ൻ ഫ്രീ ​ലൈ​ഫ് പാ​ർ​ട്ടി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളെ ഇ​തി​ന​കം അ​മേ​രി​ക്ക ഈ ​ആ​വ​ശ്യ​ത്തി​നാ​യി സ​മീ​പി​ച്ചു​ക​ഴി​ഞ്ഞു. ചി​ല നേ​താ​ക്ക​ളെ യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പൊ​ലീ​സ് സം​വി​ധാ​നം ത​ക​രാ​റി​ലാ​യാ​ൽ അ​തി​ർ​ത്തി ക​ട​ക്ക​ലും പ്ര​ശ്നം സൃ​ഷ്ടി​ക്ക​ലും എ​ളു​പ്പ​മാ​കും. ഇ​തി​നാ​യി ഇ​റാ​ഖി​ൽ കു​ന്നി​ൻ​പ്ര​ദേ​ശ​ങ്ങ​ൾ നി​റ​ഞ്ഞ സു​ലൈ​മാ​നി​യ പ്ര​വി​ശ്യ​യി​ലാ​യി ഇ​റാ​ൻ അ​തി​ർ​ത്തി​ക്ക​രി​കെ കു​ർ​ദ് സം​ഘ​ങ്ങ​ൾ നി​ല​യു​റ​പ്പി​ച്ച​താ​യി കു​ർ​ദി​സ്താ​ൻ ഫ്രീ​ഡം പാ​ർ​ട്ടി വ​ക്താ​വ് ഖ​ലീ​ൽ നാ​ദി​രി​യെ ഉ​ദ്ധ​രി​ച്ച് ഗാ​ർ​ഡി​​യ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു.

സ​മാ​ന്ത​ര​മാ​യി പാ​ക് അ​തി​ർ​ത്തി​യി​ൽ വി​ദൂ​ര മ​ല​മ്പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ബ​ലൂ​ച് തീ​വ്ര സം​ഘ​ങ്ങ​ളും ഇ​റാ​ൻ ല​ക്ഷ്യ​മി​ട്ട് നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഭ​ര​ണം സു​സ്ഥി​ര​മാ​കു​ക​യും പ​ര​മോ​ന്ന​ത ആ​ത്മീ​യ നേ​താ​വി​ന്റെ ആ​ഹ്വാ​നം രാ​ജ്യ​മൊ​ന്നാ​കെ ചെ​വി​ക്കൊ​ള്ളു​ക​യും ചെ​യ്യു​ന്ന കാ​ലം അ​സ്ത​മി​ച്ചെ​ന്ന് വ​രു​ത്തി രാ​ജ്യ​ത്തി​ന​ക​ത്തും ക​ലാ​പ​ത്തി​ന് തി​രി​കൊ​ളു​ത്താ​നാ​യാ​ൽ ല​ക്ഷ്യം എ​ളു​പ്പ​മാ​കും.

ഗ​സ്സ​യി​ലെ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നി​ടെ സി​റി​യ​യി​ൽ ബ​ശ്ശാ​റു​ൽ അ​സ​ദ് ഭ​ര​ണ​കൂ​ട​ത്തെ അ​നാ​യാ​സം മ​റി​ച്ചി​ട്ട ഇ​സ്രാ​യേ​ൽ അ​വി​ടെ പാ​വ സ​ർ​ക്കാ​റി​നെ ഭ​ര​ണ​മേ​ൽ​പി​ച്ച​ത് ഒ​ട്ടും ര​ക്തം ചി​ന്താ​തെ​യാ​യി​രു​ന്നു. ഒ​ന്ന് ചെ​റു​ത്തു​നി​ൽ​ക്കാ​ൻ പോ​ലു​മാ​കാ​തെ​പോ​യ ബ​ശ്ശാ​ർ രാ​യ്ക്കു​രാ​മാ​നം മോ​സ്കാ​യി​ലേ​ക്ക് നാ​ടു​വി​ടു​ക​യാ​യി​രു​ന്നു. ഇ​നി​യൊ​രു തി​രി​ച്ചു​വ​ര​വ് സ​മീ​പ​ഭാ​വി​യി​ലൊ​ന്നും സാ​ധ്യ​മാ​കാ​​ത്ത വി​ധം രാ​ജ്യ​ത്തെ വ്യോ​മ, നാ​വി​ക കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം ഇ​രു​ചെ​വി അ​റി​യാ​തെ അ​തേ ദി​വ​സം ഇ​സ്രാ​യേ​ൽ ബോം​ബി​ട്ട് ത​ക​ർ​ക്കു​ക​യും ചെ​യ്തു.

ഇ​റാ​നി​ലും കാ​ര്യ​ങ്ങ​ൾ യ​ഥാ​വി​ധി നീ​ങ്ങി​യാ​ൽ ഭ​ര​ണ​മാ​റ്റം എ​ളു​പ്പ​മാ​കു​മെ​ന്നും ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ന്റെ പ​കു​തി​യി​ൽ പ​ഹ്‍ല​വി​യെ വെ​ച്ച പോ​ലെ ഒ​രി​ക്ക​ലൂ​ടെ അ​ത്ത​ര​ക്കാ​രെ വെ​ക്കാ​നാ​കു​മെ​ന്നു​മാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. അ​തി​നാ​യി, പ​ഹ്‍ല​വി​യെ​യും നേ​ര​ത്തെ ത​ന്നെ യു.​എ​സ് ഇ​ള​ക്കി​വി​ട്ടി​രു​ന്നു.

അ​മേ​രി​ക്ക​ൻ- ഇ​സ്രാ​യേ​ൽ ക​ട​ന്നു​ക​യ​റ്റം ഒ​രാ​ഴ്ച പൂ​ർ​ത്തി​യാ​കാ​ന​ടു​ത്തെ​ത്തി നി​ൽ​ക്കെ ഇ​റാ​നി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ റ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡ് സേ​ന​യും കു​ർ​ദ് പെ​ഷ്മ​ർ​ഗ പോ​രാ​ളി​ക​ളും ത​മ്മി​ൽ പോ​രാ​ട്ടം ന​ട​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​റാ​ഖി​ൽ​നി​ന്നെ​ന്ന പോ​ലെ തു​ർ​ക്കി​യ​യി​ൽ​നി​ന്നും കു​ർ​ദു​ക​ൾ അ​തി​ർ​ത്തി ക​ട​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം തു​ർ​ക്കി ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ മി​സൈ​ൽ നാ​റ്റോ സേ​ന നി​ർ​വീ​ര്യ​മാ​ക്കി​യി​രു​ന്നു.

ര​ണ്ടാ​ഴ്ച മു​മ്പ് ഇ​റാ​നി​ലെ അ​ഞ്ച് വി​മ​ത കു​ർ​ദ് സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് ‘പാ​ർ​ട്ടി ഓ​ഫ് ഇ​റാ​നി​യ​ൻ കു​ർ​ദി​സ്താ​ൻ’ (കെ.​ഡി.​പി.​ഐ) എ​ന്ന പേ​രി​ൽ സ​ഖ്യം രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. സ​ഖ്യം നേ​താ​വാ​യ മു​സ്ത​ഫ ഹി​ജ്രി ട്രം​പ് നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട കു​ർ​ദ് പ്ര​മു​ഖ​രി​ലൊ​രാ​ളാ​ണ്. ഇ​തി​നു പി​ന്നാ​ലെ ഇ​റാ​ൻ സേ​നാം​ഗ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ചു​മ​ത​ല​ക​ൾ വി​ട്ട് കു​ടും​ബ​ത്തി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന് ഹി​ജ്രി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

മു​മ്പും കു​ർ​ദ് സേ​ന​ക​ളെ യു.​എ​സ് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​ന്നി​ട്ടു​ണ്ട്. 2003ൽ ​ഇ​റാ​ഖ് അ​ധി​നി​വേ​ശ​ത്തി​നി​ടെ​യും 2014 മു​ത​ൽ 2019വ​രെ കാ​ല​യ​ള​വി​ൽ സി​റി​യ​യി​ൽ ബ​ശ്ശാ​ർ വി​രു​ദ്ധ ക​ലാ​പ​ങ്ങ​ളി​ലും കു​ർ​ദു​ക​ൾ​ക്ക് ആ​യു​ധ​വും സാ​മ്പ​ത്തി​ക സ​ഹാ​യ​വും വേ​ണ്ടു​വോ​ളം എ​ത്തി​ച്ചു​ന​ൽ​കി​യാ​യി​രു​ന്നു യു.​എ​സ് നീ​ക്ക​ങ്ങ​ൾ.

ഇ​റാ​നി​ൽ തീ​രെ ശു​ഷ്‍ക​വും ഭ​ര​ണ​പ​ര​മാ​യി ചി​ത്ര​ത്തി​ന് പു​റ​ത്തു​മു​ള്ള കു​ർ​ദു​ക​ൾ ഈ​യ​വ​സ​ര​ത്തി​ൽ പ​ര​മാ​വ​ധി ശാ​ക്തീ​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​ക്കാ​നാ​യാ​ൽ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​കും.

നി​ല​വി​ൽ ഇ​റാ​നി​ൽ അ​തി​ശ​ക്ത​മാ​ണ് മൊ​​സാ​ദ് സാ​ന്നി​ധ്യ​മെ​ന്ന് ​പെ​സ​ഷ്‍കി​യാ​ൻ ഭ​ര​ണ​കൂ​ട​ത്തി​നും വ്യ​ക്ത​മാ​ണ്. അ​ടു​ത്തി​ടെ റ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡ് യൂ​നി​റ്റു​ക​ൾ​ക്ക് നേ​രെ രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്ന് ത​ന്നെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത് ഉ​ള്ളി​ലെ ശ​ത്രു​ക്ക​ളി​ൽ​നി​ന്നാ​കാ​തെ ത​ര​മി​ല്ലെ​ന്ന​തും വ്യ​ക്തം. ഇ​വ​രും കൂ​ടെ കു​ർ​ദ് സേ​ന​ക​ളും അ​വ​രെ സ​ഹാ​യി​ച്ച് സി.​ഐ.​എ വി​ദ​ഗ്ധ​രും ഒ​ന്നി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് നി​ല​വി​ൽ യു.​എ​സ് ത​ന്ത്രം. അ​ഫ്ഗാ​നി​സ്താ​നി​ലും ഇ​റാ​ഖി​ലു​മ​ട​ക്കം ഇ​ത് വി​ജ​യ​ക​ര​മാ​യ​തു​മാ​ണ്.

വ​ർ​ഷ​ങ്ങ​ളാ​യി വ​ട​ക്ക​ൻ ഇ​റാ​ഖി​ൽ അ​മേ​രി​ക്ക​ൻ സാ​ന്നി​ധ്യം ശ​ക്ത​മാ​ണ്, ര​ഹ​സ്യ സ്വ​ഭാ​വ​ത്തോ​ടെ​യാ​ണെ​ന്ന് മാ​ത്രം. വാ​ർ​ത്താ​വി​നി​മ​യ കേ​ന്ദ്ര​ങ്ങ​ൾ, നി​രീ​ക്ഷ​ണ പോ​സ്റ്റു​ക​ൾ, പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യെ​ല്ലാം അ​മേ​രി​ക്ക​ൻ സേ​ന നേ​രി​ട്ട് ന​ട​ത്തു​ന്നു​ണ്ട്. കു​ർ​ദ്, ഇ​റാ​ഖ് പോ​രാ​ളി​ക​ളാ​ണ് ഇ​തി​ന്റെ ഗു​ണ​ഭോ​ക്താ​ക്ക​ൾ. പ​ര​മ​മാ​യി അ​മേ​രി​ക്ക​യും.

ഇ​തേ പ്ര​വ​ർ​ത്ത​നം ഇ​റാ​നി​ലും ഇ​തി​ന​കം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞ​താ​യി ആ​ക്സി​യോ​സ്, ഫോ​ക്സ് ന്യൂ​സ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ഇ​റാ​നി​ൽ അ​ഞ്ചു മു​ത​ൽ 10 ശ​ത​മാ​നം വ​രെ​യാ​ണ് കു​ർ​ദു​ക​ളു​ള്ള​ത്. ഇ​വ​രി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും ഭ​ര​ണ​കൂ​ട വി​രു​ദ്ധ​രു​മാ​ണ്. ഇ​ത്ര​യും നാ​ൾ രാ​ജ്യ​ത്തി​ന​ക​ത്ത് പ​ര​സ്യ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​കാ​തെ വ​ന്ന​ത് ഇ​പ്പോ​ൾ നേ​ടി​യെ​ടു​ക്കാ​നാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

ഇ​ത് ത​ള​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​റാ​ൻ ആ​ക്ര​മ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച യു.​എ​സ്- ഇ​സ്രാ​യേ​ൽ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ വ്യാ​പ​ക ആ​ക്ര​മ​ണ​ത്തി​നി​ടെ കു​ർ​ദ് മേ​ഖ​ല​ക​ളി​ലും വ്യാ​പ​ക ആ​ക്ര​മ​ണ​മാ​ണ് ഇ​റാ​ൻ അ​ഴി​ച്ചു​വി​ട്ട​ത്. ‘ഇ​റാ​ൻ വി​രു​ദ്ധ വി​ഘ​ട​ന ശ​ക്തി​ക​ൾ’​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. വ​ട​ക്ക​ൻ ഇ​റാ​ഖി​ലെ സു​ലൈ​മാ​നി പ്ര​വി​ശ്യ​യി​ൽ അ​റ​ബാ​ത്, സ​ർ​കൂ​സ്, സു​ർ​ദാ​ഷ് പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. കു​ർ​ദി​സ്താ​ൻ ടോ​യി​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്ന സം​ഘ​ട​ന​യു​ടെ ആ​സ്ഥാ​ന​ത്ത് ആ​ക്ര​മ​ണം ന​ട​ന്ന​താ​യി പ്രാ​ദേ​ശി​ക റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

പു​തി​യ നീ​ക്കം ഇ​റാ​നെ മാ​ത്ര​മ​ല്ല സി​റി​യ, തു​ർ​ക്കി​യ തു​ട​ങ്ങി​യ അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ​യും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഇ​റാ​ൻ വി​ഷ​യ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് പ​ങ്കി​ല്ലെ​ന്ന് ഇ​റാ​ഖി​ലെ കു​ർ​ദി​സ്താ​ൻ സ്വ​യം ഭ​ര​ണ പ്ര​ദേ​ശ​ത്തി​ന്റെ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ഖു​ബാ​ദ് ത​ല​ബാ​നി പ​റ​യു​ന്നു. എ​ന്നാ​ൽ, ഇ​​റാ​ന്റെ തെ​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ വി​രു​ദ്ധ​നീ​ക്കം സ​മീ​പ നാ​ളു​ക​ളി​ൽ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​യി​ട്ടു​ണ്ട്. ബ​ലൂ​ച് വി​ഘ​ട​ന സം​ഘ​ട​ന​യാ​യ ജെ​യ്ഷ് അ​ൽ​അ​ദ്ൽ സാ​യു​ധ സം​ഘ​ങ്ങ​ളു​ടെ പു​തി​യ സ​ഖ്യം രൂ​പ​വ​ത്ക​രി​ച്ച​ത് അ​ടു​ത്തി​ടെ​യാ​ണ്. ഇ​തു​വ​രെ​യും അ​ടി​ച്ച​മ​ർ​ത്ത​​പ്പെ​ട്ടോ അ​വ​ഗ​ണി​​ക്ക​പ്പെ​ട്ടോ കി​ട​ന്ന ചി​ല​ർ​ക്ക് ഈ ​അ​ധി​നി​വേ​ശ ത​ന്ത്രം അ​വ​സ​ര​മാ​കു​മ്പോ​ൾ രാ​ജ്യ​ത്തി​ന്റെ അ​ഖ​ണ്ഡ​ത​ക്കും മേ​ഖ​ല​യു​ടെ സു​ര​ക്ഷ​ക്കും യു.​എ​സി​ന്റെ കൈ​വി​ട്ട ക​ളി എ​ത്ര​ക​ണ്ട് അ​പ​ക​ടം ചെ​യ്യു​മെ​ന്നാ​ണ് നോ​ക്കി​ക്കാ​​ണേ​ണ്ട​ത്.

Tags:    
News Summary - A new face for the occupation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.