അനുമതിക്ക് കൈക്കൂലി; തദ്ദേശ സ്ഥാപനങ്ങളിൽ വൻക്രമക്കേട് കണ്ടെത്തി വിജിലൻസ്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി കെ​ട്ടി​ട നി​ർ​മാ​ണ അ​നു​മ​തി ന​ൽ​കു​ന്ന​തി​ൽ വ​ൻ ക്ര​മ​ക്കേ​ട്​ ന​ട​ക്കു​ന്ന​താ​യും അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ക്ര​മ​വ​ൽ​ക​രി​ച്ച​താ​യും വി​ജി​ല​ൻ​സ്​ ക​ണ്ടെ​ത്ത​ൽ. ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ ന​ട​ക്കു​ന്ന അ​ഴി​മ​തി​യും കൈ​ക്കൂ​ലി​യു​മാ​ണ്​ ഇ​തി​ലൂ​ടെ വ്യ​ക്​​ത​മാ​യ​തെ​ന്നാ​ണ്​ വി​ജി​ല​ൻ​സ്​ വി​ല​യി​രു​ത്ത​ൽ.

സം​സ്ഥാ​ന​ത്ത്​ ന​ട​പ്പാ​ക്കു​ന്ന ‘പ്രോ​ജ​ക്ട് സീ​റോ’​യു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ​ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടു​ക​ളും ക​ണ്ടെ​ത്താ​ൻ ‘ഓ​പ​റേ​ഷ​ൻ പാ​ർ​പ്പി​ടം’ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​യ​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ​ട്ടി​ട നി​ർ​മാ​ണ അ​നു​മ​തി, ഒ​ക്കു​പ്പ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്ക​ൽ, കെ​ട്ടി​ട ന​മ്പ​ർ അ​നു​വ​ദി​ക്ക​ൽ, കെ​ട്ടി​ട നി​കു​തി നി​ർ​ണ​യം, അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളു​ടെ ക്ര​മ​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ രാ​വി​ലെ മു​ത​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.

നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് അ​നു​മ​തി​യി​ല്ലാ​തെ അ​ധി​ക നി​ല​ക​ൾ നി​ർ​മി​ക്ക​ൽ, സെ​റ്റ്ബാ​ക്ക്, ഫ്ലോ​ർ ഏ​രി​യ റേ​ഷ്യോ, ക​വ​റേ​ജ്, പാ​ർ​ക്കി​ങ്, അ​ഗ്നി​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​തെ​യു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് കൈ​ക്കൂ​ലി വാ​ങ്ങി അ​നു​മ​തി ന​ൽ​ക​ൽ എ​ന്നി​വ ക​ണ്ടെ​ത്തി​യ ക്ര​മ​ക്കേ​ടി​ൽ പെ​ടും. ​

ഒ​ക്കു​പ്പ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റും കെ​ട്ടി​ട​ന​മ്പ​റും അ​നു​വ​ദി​ക്കാ​നും അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ക്ര​മ​വ​ത്ക​രി​ക്കാ​നും കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ക​ൺ​സ​ൾ​ട്ട​ൻ​സി​ക​ൾ ഇ​ട​നി​ല​ക്കാ​രാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള കൈ​ക്കൂ​ലി അ​പേ​ക്ഷ​ക​രി​ൽ​ നി​ന്ന് കൈ​പ്പ​റ്റി കൈ​മാ​റു​ന്ന വി​വ​ര​ങ്ങ​ളും വി​ജി​ല​ൻ​സി​ന്​ ല​ഭി​ച്ചു. 

സംസ്ഥാനത്തെ ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലും, 30 മുനിസിപ്പാലിറ്റികളിലും, 24 ഗ്രാമപഞ്ചായത്തുകളിലുമായി 68 ഓഫിസുകളിലാണ് ഇന്ന് ഒരേസമയം 'ഓപ്പറേഷന്‍ പാര്‍പ്പിടം' എന്ന പേരില്‍ സംസ്ഥാനതല മിന്നല്‍ പരിശോധന നടത്തിവരുന്നത്.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്സ്ആപ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അഭ്യര്‍ഥിച്ചു.

Tags:    
News Summary - Vigilance Detects Major Irregularities in Local Bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.