ഫൈസൽ വിന്നേഴ്​സ്​: വിടവാങ്ങിയത്​ സഹൃദയനായ കലാകാരനും ബിസിനസുകാരനും

കുവൈത്ത്​ സിറ്റി: ഫൈസൽ വിന്നേഴ്​സി​െൻറ വിയോഗത്തോടെ നഷ്​ടമായത്​ സഹൃദയനായ കലാകാരനെയും ബിസിനസുകാരനെയും. വിന്നേഴ്​സ്​ റെസ്​റ്റാറൻറ്​ ഉടമയായിരുന്ന അദ്ദേഹം ബിസിനസ്​ തിരക്കുകൾക്കിടയിലും കലാ സാംസ്​കാരിക പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തി. ഒരു കാലത്ത്​ കുവൈത്തിലെ സംഗീത സദസ്സുകളിലെ സ്ഥിര സാന്നിധ്യമയിരുന്നു അദ്ദേഹം.

 രൂപം കൊണ്ടും ആലാപന ചാതുരി കൊണ്ടും അദ്ദേഹത്തിന്​ 'കുവൈത്തിലെ അദ്​നാൻ സാമി' എന്ന പേരുവീണു. അദ്​നാൻ സമിയുടെയും മുഹമ്മദ്​ റഫിയുടെയും പാട്ടുകളായിരുന്നു ഫൈസൽ വിന്നേഴ്​സി​െൻറ ഫേവറിറ്റ്​. കലാ സാംസ്​കാരിക പ്രവർത്തനങ്ങൾക്ക്​ ബിസിനസുകാരൻ എന്ന നിലയിൽ അദ്ദേഹം നൽകിയ സാമ്പത്തിക പിന്തുണയും മറക്കാൻ കഴിയുന്നതല്ല. ജീവകാരുണ്യ പ്രവർത്തന രംഗത്തും അദ്ദേഹത്തി​െൻറ സംഭാവനകൾ ശ്രദ്ധേയമാണ്​. അടുത്തകാലത്താണ്​ കുവൈത്ത്​ വിട്ടത്​. നാട്ടിൽ ഹൃദയാഘാതം മൂലമാണ്​ മരിച്ചത്​. മലപ്പുറം തിരൂർ സ്വദേശിയാണ്​. ഭാര്യ: സാബിദ. നാല്​ മക്കളുണ്ട്​. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.