റിയാദിൽ ആരംഭിച്ച വേൾഡ് ഡിഫൻസ് ഷോയിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്, സൗദി ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് (ഗാമി) ഗവർണർ അഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ-ഒഹാലി എന്നിവർ കൂടിക്കാഴ്ച നടത്തിയപ്പോൾ
Posted On
date_range Updated On
date_range പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും സൗദിയും
റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ വ്യവസായ സഹകരണം കൂടുതൽ ശക്തമാകുന്നു. റിയാദിൽ ആരംഭിച്ച വേൾഡ് ഡിഫൻസ് ഷോയിൽ വെച്ച് കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്, സൗദി ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് (ഗാമി) ഗവർണർ അഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ-ഒഹാലിയുമായി കൂടിക്കാഴ്ച നടത്തി.
പ്രതിരോധ ഉൽപാദനം, വ്യവസായ മേഖലയിലെ സംയുക്ത സംരംഭങ്ങൾ എന്നിവയെക്കുറിച്ച് ഇരുനേതാക്കളും ഫലപ്രദമായ ചർച്ചകൾ നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഈ കൂടിക്കാഴ്ച വഴിതുറക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.