കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ
കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്,സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി ടെലിഫോണിൽ സംസാരിച്ചു.
അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ കരാർ, പാകിസ്താന്റെ നേതൃത്വത്തിൽ നടന്ന ക്രിയാത്മക ശ്രമങ്ങളും മധ്യസ്ഥതയുമ എന്നിവയെകുറിച്ച് ഇരുവരും ചർച്ചയിൽ വിലയിരുത്തി.
ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളും അവലോകനം ചെയ്തു. മേഖലയിൽ സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുന്നതിൽ കുവൈത്തും സൗദി അറേബ്യയും ഉറച്ച നിലപാട് സ്വീകരിക്കുമെന്നും ഇരുവരും വ്യക്തമാക്കി.
സംഭാഷണത്തിനിടെ, സൽമാൻ രാജാവിന് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകൾ കിരീടാവകാശി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.