എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​ദൂ​ര ബൂ​ത്തു​ക​ളി​ലൊ​ന്നാ​യ തേ​ര ഉ​ന്ന​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​മാ​യി ബ്ലാ​വ​ന ക​ട​ത്ത് ക​ട​ക്കു​ന്നു

ജ​നാ​ധി​പ​ത്യം ജ്വ​ലി​ക്ക​ട്ടെ; കേരളം ഇന്ന് പോ​ളി​ങ്​ ബൂത്തിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ക​ത്തി​പ്പ​ട​ർ​ന്ന ​​പ്ര​ചാ​ര​ണ ദി​ന​ങ്ങ​ൾ​ക്കും ത​ല​നാ​രി​ഴ​കീ​റി​യു​ള്ള ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്കും പി​ന്നാ​ലെ രാ​ഷ്​​ട്രീ​യ കേ​ര​ള​ത്തി​ന്‍റെ ത​ല​വി​ധി കു​റി​ക്കാ​ൻ 2.71 കോ​ടി വോ​ട്ട​ർ​മാ​ർ വ്യാ​ഴാ​ഴ്ച പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്ക്. ഇ​ള​ക്കി​മ​റി​ച്ചു​ള്ള ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ മു​ന്ന​ണി​ക​ളെ​ങ്കി​ലും ജ​ന​വി​ധി​യെ​ക്കു​റി​ച്ച ആ​കാം​ക്ഷ​യും ഉ​ത്ക​ണ്ഠ​യും എ​ല്ലാ​വ​ർ​ക്കു​മു​ണ്ട്. വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള തി​ര​ക്കി​ട്ട നീ​ക്ക​ത്തി​ലാ​യി​രു​ന്നു നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​ത്തി​​ന്‍റെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ൽ രാ​ഷ്​​ട്രീ​യ ക്യാ​മ്പു​ക​ൾ. അ​ടി​യൊ​ഴു​ക്കു​ക​ൾ തി​രി​ച്ച​റി​യാ​നും വ​ഴി​മാ​റ്റാ​നു​മു​ള്ള പ​ര​ക്കം​പാ​ച്ചി​ലു​ക​ളു​ടെ ദി​നം കൂ​ടി​യാ​യി​രു​ന്നു ബു​ധ​ൻ.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴു​​മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ണ്​ പോ​ളി​ങ്. 140 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 883 സ്​​ഥാ​നാ​ർ​ഥി​ക​ൾ ​ജ​ന​വി​ധി തേ​ടു​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​ത​ന്നെ സം​സ്ഥാ​ന​ത്തെ 43 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പോ​ളി​ങ്​ സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം പൂ​ർ​ത്തി​യാ​യി. 1.46 ല​ക്ഷം പോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ്​ നി​യോ​ഗി​ച്ച​ത്. ഡീ​ലും അ​നൗ​ൺ​സ്​​​മെ​ന്‍റ്​ വി​വാ​ദ​വും മു​ത​ൽ ശ​ബ​രി​മ​ല​യും വ​യ​നാ​ട്​ ഫ​ണ്ട്​​പി​രി​വും ഡാം ​തു​റ​ക്ക​ലും ഡാ​ഷ്​ മോ​ൻ വി​ളി​യും വ​രെ മാ​റി​മ​റി​ഞ്ഞ വി​ഷ​യ​ങ്ങ​ളു​ടെ മു​ൾ​മു​ന​യി​ലാ​യി​രു​ന്നു 23 ​പ്ര​ചാ​ര​ണ ദി​ന​ങ്ങ​ൾ.

പാ​ല​ക്കാ​ട്ടെ ‘വോ​ട്ടി​ന്​ നോ​ട്ട്​’ വി​വാ​ദ​വും രാ​ഷ്ട്രീ​യ​മാ​യി കൊ​മ്പു​കോ​ർ​ക്ക​ലു​ക​ളും നി​ശ​ബ്​​ദ ​പ്ര​ചാ​ര​ണ ദി​ന​ത്തെ ബ​ഹ​ള​മ​യ​വും ച​ടു​ല​വു​മാ​ക്കി. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ അ​പേ​ക്ഷി​ച്ച്​ പ്ര​ചാ​ര​ണ​ത്തി​ന്​ സ​മ​യം കു​റ​വാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ഗ​ത്തി​ലാ​ണ്​ തെ​ര​​ഞ്ഞെ​ടു​പ്പ്​ ക​ളം സ​ജീ​വ​മാ​യ​തും ഇ​ള​കി​മ​റി​ഞ്ഞ​തും. നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ ദി​ന​ത്തി​ൽ ആ​ടി​നി​ൽ​ക്കു​ന്ന വോ​ട്ടു​ക​ൾ ഒ​പ്പം കൂ​ട്ടാ​നു​ള്ള ​ശ്ര​മ​ങ്ങ​ളി​ലാ​യി​രു​ന്നു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ. മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട് സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യു​ന്ന പ്ര​മു​ഖ​രെ സ​ന്ദ​ർ​ശി​ക്ക​ലാ​യി​രു​ന്നു ബു​ധ​നാ​ഴ്ച സ്​​ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ധാ​ന അ​ജ​ണ്ട. വോ​ട്ട​ർ​മാ​രു​ടെ മ​ന​സ്സ് കീ​ഴ​ട​ക്കാ​നു​ള്ള എ​ല്ലാ ത​ന്ത്ര​ങ്ങ​ളും പ​യ​റ്റി​യെ​ന്നാ​ണ്​ മു​ന്ന​ണി​ക​ളു​​​ടെ​യെ​ല്ലാം ആ​ത്മ​വി​ശ്വാ​സം.

30,495 ബൂ​ത്തു​ക​ളാ​ണ്​ ക്ര​മീ​ക​രി​ച്ച​ത്. നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​ത്തി​ന്​ പി​ന്നാ​ലെ ഔ​ട്ട​ർ ബൂ​ത്തു​ക​ൾ ക്ര​മീ​ക​രി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​യി​രു​ന്നു പാ​ർ​ട്ടി ​പ്ര​വ​ർ​ത്ത​ക​ർ. വോ​ട്ടെ​ടു​പ്പ്​ ദി​ന​ത്തി​ൽ പാ​ർ​ട്ടി​ക​ളു​ടെ ശ​ക്​​തി​പ്ര​ക​ട​നം പ്ര​തി​ഫ​ലി​ക്കു​ക ഔ​ട്ട​ർ ബൂ​ത്തു​ക​ളി​ലെ സ​ജീ​വ​ത​യി​ലാ​ണ്. 76 ശ​ത​മാ​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ളി​ങ്. ഇ​ത്​ 85 ശ​ത​മാ​ന​ത്തി​ലേ​ക്കു​യ​ർ​ത്ത​ൽ ല​ക്ഷ്യ​മി​ട്ട്​ വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളാ​ണ്​ തെ​ര​​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ മു​ൻ​കൈ​യി​ൽ ന​ട​ന്ന​ത്.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തെ വി​ക​സ​ന​വും ക്ഷേ​മ​വും​കൊ​ണ്ട്​ മ​റി​ക​ട​ന്ന്​ ച​രി​ത്ര​പ​ര​മാ​യ ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​റ​പ്പി​ക്കു​ക​യാ​ണ്​ ഇ​ട​തു​മു​ന്ന​ണി ല​ക്ഷ്യം. ഡീ​ൽ ആ​രോ​പ​ണ​ങ്ങ​ളി​ൽ ഇ​ട​തു​മു​ന്ന​ണി​യെ കു​രു​ക്കി​യും അ​ഞ്ച്​ വ​മ്പ​ൻ ഗ്യാ​ര​ന്‍റി​ക​ളി​ൽ ജ​ന​വി​ശ്വാ​സ​മാ​ർ​ജി​ച്ചും അ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള ​ തി​രി​ച്ചു​വി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ യു.​ഡി.​എ​ഫ്. ശ​ക്​​ത​മാ​യ സാ​ന്നി​ധ്യ​മ​റി​യി​ക്കാ​ൻ എ​ൻ.​ഡി.​എ​യും.

Tags:    
News Summary - Let democracy reign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.