ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ മൂലാട്ഹിന്ദു എൽ പി സ്കൂളിൽ29 നമ്പർ ബൂത്തിൽ കന്നി വോട്ടർമാരായ കസിൻസ് ആര്യയും അശ്വന്തും മധുരം പങ്കിടുന്നു ഫോട്ടോ: പി. സന്ദീപ്
തിരുവനന്തപുരം: ഇത്തവണ കന്നിവോട്ടർമാർക്ക് ‘മധുരമുള്ള വോട്ട്’. ‘മധുരമുളള വോട്ട്' തെരഞ്ഞെടുപ്പ് കാമ്പയിനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയ സാഹചര്യത്തിലാണിത്. കന്നി വോട്ടര്‍മാര്‍ക്ക് ബൂത്തുകളില്‍ ഹല്‍വ വിതരണം ചെയ്യുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിലാണ് യുവ വോട്ടര്‍മാര്‍ക്ക് മധുരം നല്‍കുന്നത്.
യുവാക്കളെ തെരഞ്ഞെടുപ്പിലേക്ക് ആകര്‍ഷിക്കാനാണ് നടപടി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. 4.66 ലക്ഷത്തിലധികം വരുന്ന കന്നി വോട്ടര്‍മാരാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോകുന്നത്.
ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ മൂലാട്ഹിന്ദു എൽ പി സ്കൂളിൽ29 നമ്പർ ബൂത്തിൽ കന്നി വോട്ടർമാരായ കസിൻസ് ആര്യയും അശ്വന്തും മധുരം പങ്കിടുന്നു
കോഴിക്കോട് ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ മൂലാട്ഹിന്ദു എൽ.പി സ്കൂളിൽ29 നമ്പർ ബൂത്തിൽ കന്നി വോട്ടർമാരായ കസിൻസ് ആര്യയും അശ്വന്തും തെരഞ്ഞെടുപ്പ് കമീഷന്റെ മധുരം പങ്കിട്ടു.
കേരളത്തിന്റെ വിധി നിര്‍ണയിക്കുന്നതില്‍ ജെന്‍സി വോട്ടര്‍മാര്‍ ഇത്തവണ നിര്‍ണായക ഘടകമാകും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ പ്രസിദ്ധീകരിച്ച നിയമസഭാ തെരഞ്ഞെടുപ്പിനുളള അന്തിമ വോട്ടര്‍പട്ടിക പ്രകാരം 4,66,408 കന്നി വോട്ടര്‍മാരാണ് സംസ്ഥാനത്തുളളത്. ഇവര്‍ ഓരോ സ്ഥാനാര്‍ത്ഥിയുടെയും വിധി നിര്‍ണയത്തില്‍ പ്രധാന പങ്കുവഹിക്കും. ഏപ്രില്‍ ഒന്‍പതിനാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.