അജ്മാന്: എമിറേറ്റിലെ ടൂറിസം വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് പാഡൽ ടെന്നീസ് ടൂർണമെന്റ് വ്യാഴാഴ്ച ആരംഭിക്കും.എമിറേറ്റിലെ കായിക വിനോദ സഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
അജ്മാൻ ടൂറിസം വികസന വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന മത്സരങ്ങള്‍ 13ന് തുടങ്ങി 16 വരെ നീണ്ടുനില്‍ക്കും. അജ്മാൻ ടൂറിസം വകുപ്പ് യു.എ.ഇ പാഡൽ അസോസിയേഷന്റെ സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
വിവിധ രാജ്യക്കാരായ കായിക പ്രേമികളെയും കളിക്കാരെയും ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് അജ്മാൻ പാഡൽ ടെന്നീസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.വിവിധ പ്രായക്കാര്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം മത്സരങ്ങള്‍ അരങ്ങേറും.
യൂസഫ് ഹുസാം, ഫാരിസ് അൽ ജനാഹി, അബ്ദുല്ല അൽ അബ്ദുല്ല, അബ്ദുല്ല അഹ്ലി, അലി ദിവാനി, റാഷിദ് അൽ ഉബൈദ്ലി, ഷെരീഫ് മഖ്ലൂഫ് തുടങ്ങിയ അന്താരാഷ്ട്ര ചാമ്പ്യൻമാർ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ വിഭാഗങ്ങളില്‍ വിജയികള്‍ക്ക് സ്വർണം, വെങ്കലം എന്നീ സമ്മാനങ്ങള്‍ നല്‍കും.ഓരോ വിഭാഗത്തിലെയും വിജയികൾക്ക് മികച്ച സമ്മാനത്തുകകള്‍ നൽകുന്നതിനു പുറമേ പ്രകടന മികവിന്റെ അടിസ്ഥാനത്തില്‍ ഓരോ പങ്കാളിക്കും സംഘാടകര്‍ പ്ലെയർ റേറ്റിങ്ങും നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.