അബഹയിലെ അൽ ഖുറൈഖർ റോഡ്
അബഹ: നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായി അബഹയിലെ ‘അൽ ഖുറൈഖർ’ റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് അസീർ നഗരസഭ തുടക്കം കുറിച്ചു. 2.4 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി, ഏകദേശം 44,800 ചതുരശ്ര മീറ്റർ പ്രദേശം കേന്ദ്രീകരിച്ചാണ് നടപ്പിലാക്കുന്നത്. റോഡിന്‍റെ സ്വാഭാവിക ഭൂപ്രകൃതിയും നഗര ഘടനയും പരിഗണിച്ച് പാതയെ നാല് വ്യത്യസ്ത മേഖലകളായി തിരിച്ചാണ് നവീകരണം നടത്തുന്നത്.
സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനൊപ്പം കാൽനടയാത്രക്കാർക്കും വാണിജ്യ പ്രവർത്തനങ്ങൾക്കും അനുയോജ്യമായ ആകർഷകമായ അന്തരീക്ഷം ഒരുക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. നിലവിൽ ഉപയോഗിക്കപ്പെടാത്ത സ്ഥലങ്ങളെ സജീവമായ ഇടങ്ങളാക്കി മാറ്റുന്നതിലൂടെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തുപകരുകയും ചെയ്യും.
നിലവിലെ റോഡിന്‍റെ അവസ്ഥയും പരിസരത്തെ ഉപയോഗങ്ങളും സമഗ്രമായി പഠിച്ച ശേഷമാണ് പദ്ധതിയുടെ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ വികസനവും ചെലവ് കുറഞ്ഞ രീതിയിലുള്ള നിർമ്മാണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന സുസ്ഥിര നഗരവികസനം കൈവരിക്കുന്നതിനുള്ള വലിയൊരു ചുവടുവെപ്പായി ഈ പദ്ധതിയെ കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.