എനിക്ക് ഈ മനുഷ്യനെക്കുറിച്ച് പുസ്തകം എഴുതാൻ കഴിയും, ഇതാ എന്‍റെ ഭർത്താവിനെ പരിചയപ്പെടുത്തുന്നു...; വിവാഹശേഷം രശ്മിക മന്ദാന

ഏറെ നാളായി ആരാധകർ കാത്തിരുന്ന താര വിവാഹമായിരുന്നു വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും. ഇന്ന് ഇവരുടെ വിവാഹം കഴിഞ്ഞതോടെ, വിവാഹ ചിത്രങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഉദയ്പൂരിലെ ഐ.ടി.സി മെമന്റോസിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ, രശ്മികയും വിജയ്യും സമൂഹമാധ്യമങ്ങളിൽ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

രശ്മികയുടെ പോസ്റ്റ്

പ്രിയപ്പെട്ടവരെ,

ഇതാ ഞാൻ എന്‍റെ ഭർത്താവിനെ പരിചയപ്പെടുത്തുന്നു...

യഥാർഥ സ്നേഹം എന്താണെന്ന് എന്നെ പഠിപ്പിച്ച മനുഷ്യൻ...

സമാധാനം എന്താണെന്ന് എനിക്ക് കാണിച്ചുതന്ന മനുഷ്യൻ...

എല്ലാ ദിവസവും വലിയ സ്വപ്നം കാണുന്നതിൽ പ്രശ്നമില്ലെന്നും എനിക്ക് കഴിയുമെന്ന് ഞാൻ കരുതുന്നതിലും വളരെ കൂടുതൽ നേടാൻ ഞാൻ പ്രാപിതയാണെന്നും എന്നോട് പറയുന്നയാൾ...

നൃത്തം ചെയ്യുന്നതിൽ നിന്ന് എന്നെ ഒരിക്കലും തടയാത്ത മനുഷ്യൻ..

ഈ മനുഷ്യനാണ് സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുന്നത് ഏറ്റവും മികച്ചതാണെന്ന് കാണിച്ചു തന്നത്. സത്യമായും ഈ മനുഷ്യനെക്കുറിച്ച് എനിക്ക് ഒരു പുസ്തകം എഴുതാൻ കഴിയും. ഞാൻ എപ്പോഴും സ്വപ്നം കണ്ടിരുന്ന സ്ത്രീയായി ഞാൻ മാറിയിരിക്കുന്നു, കാരണം നീയാണ് എന്നെ ഇന്ന് എന്താണോ, അങ്ങനെയാക്കിയത്. ശരിക്കും അനുഗ്രഹിക്കപ്പെട്ട വ്യക്തിയാണ് ഞാൻ.

വിജൂ, നിന്നോടുള്ള സ്നേഹത്തെ എനിക്ക് പലപ്പോഴും വാക്കുകളിലൂടെ അറിയിക്കാൻ കഴിയാറില്ല. അത് മുമ്പും ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ, എന്‍റെ നേട്ടങ്ങളും കഷ്ടപ്പാടുകളും സന്തോഷവും സങ്കടങ്ങളും ജീവിതവും എല്ലാം അർഥമുള്ളതാകുന്നു. അതിന് കാരണം നീ ഇതിനെല്ലാം സാക്ഷിയായി എന്നോടൊപ്പം ഉള്ളതാണ്. നിന്‍റെ ഭാര്യയാകുന്നതിലും നിന്‍റെ ഭാര്യ എന്ന് വിളിക്കപ്പെടുന്നതിലും ഞാൻ വളരെ സന്തോഷവതിയാണ്. നമുക്ക് ഒരുമിച്ച് ഏറ്റവും മികച്ച ജീവിതം ആസ്വദിക്കാം!

ഞാൻ നിന്നെ സ്നേഹിക്കുന്നു!

Tags:    
News Summary - Rashmika Mandanna introduces husband Vijay Deverakonda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.