എന്തുകൊണ്ടാണ് 'കാവിയാർ' ലോകത്തെ ഏറ്റവും ചെലവേറിയ ഭക്ഷ്യവിഭവമാകുന്നത് ?

ലോകത്തിലെ ഏറ്റവും വിലകൂടി‍യ ഭക്ഷണമാണ് 'കാവിയാർ'. നിരവധി രാജ്യങ്ങളില്‍ ആഡംബര വിഭവങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതാണ് കാവിയാർ. ചൈന, ഇസ്രയേല്‍, ഇറ്റലി, മഡഗാസ്കര്‍, മലേഷ്യ, നോര്‍ത്ത് അമേരിക്ക, റഷ്യ, സ്പെയിന്‍, യു.കെ, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ വിഭവം പ്രധാനമായി കാണപ്പെടുന്നത്.

കാവിയാര്‍ മത്സ്യ മുട്ടയാണ്. കാസ്പിയന്‍ കടലിലും കരിങ്കടലിലും കാണപ്പെടുന്ന മത്സ്യമായ 'ബെലുഗ സ്റ്റർജൻ' എന്ന മത്സ്യത്തിന്‍റെ മുട്ടയാണ് 'കാവിയാര്‍'. ഈ മത്സ്യത്തെയും അതിന്‍റെ മുട്ട ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങളുടെയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിന്നു.

ഇന്ത്യയിൽ 30 ഗ്രാം കാവിയാറിന് 8,000 മുതൽ 18,000 രൂപ വരെയാണ് വില. പാഡിൽഫിഷ്, സാൽമൺ, കരിമീൻ തുടങ്ങിയ മറ്റ് സ്റ്റർജിയൻ ഇനങ്ങളുടെ മുട്ടകള്‍ ഉപയോഗിച്ച് കൊണ്ടുള്ള വിഭവങ്ങളും കാവിയാര്‍ ഇനത്തില്‍പ്പെടുന്നതാണ്. എന്നാല്‍ ഏറ്റവും വിലയേറിയത് ബെലുഗ കാവിയാറാണ്.


പെൺ ബെലുഗകള്‍ മുട്ട ഉത്പാദിപ്പിക്കാൻ കുറഞ്ഞത് 10-15 വർഷമെടുക്കും അതിനാലാണ് ബെലുഗ കാവിയാർ വിഭവങ്ങൾക്ക് വില കൂടുന്നത്. ലോകത്ത് 60 % കാവിയാര്‍ ഉത്പന്നങ്ങളും ചൈനയില്‍ നിന്നാണ് വരുന്നത്. ചൈനീസ് മാര്‍ക്കറ്റില്‍ ഏറ്റവും ഡിമാന്‍റുള്ളത് 'കലുഗ ക്യൂന്‍' എന്ന മത്സ്യത്തിന്‍റെ മുട്ടക്കാണ്.

നേരത്തെ മുട്ട പുറത്തെടുക്കാൻ പെൺമത്സ്യങ്ങളെ കൊന്നൊടുക്കിയിരുന്നു. എന്നാൽ ഇപ്പോൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പെൺമത്സ്യങ്ങളെ കൊല്ലാതെ സുരക്ഷിതമായ രീതിയിലാണ് മത്സ്യ മുട്ട ശേഖരിക്കുന്നത്.

Tags:    
News Summary - What Makes Caviar One Of The Most Expensive Dishes In The World

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT