Posted On
date_range Updated On
date_range എരിവും പുളിയും മധുരവും ഒത്തു ചേർന്ന പൈനാപ്പിൾ സാലഡ്
ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയ ഫ്രൂട്ട് ആണ് പൈനാപ്പിൾ അഥവാ കൈതച്ചക്ക. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടം പോലെ കഴിക്കാവുന്ന ഫ്രൂട്ട്. ശരീര ഭാരം കുറക്കാനും ദഹനം മെച്ചപ്പെടുത്താനും ഇതിനു കഴിവുണ്ട്. കാൻസറിനെ പ്രതിരോധിക്കാനും ഈ ഫ്രൂട്ടിനു കഴിയുമെന്നാണ് പറയുന്നത്.
പൊതുവെ ജ്യൂസ് ആയിട്ടും പച്ചടി ആയിട്ടും ഒക്കെ ആണ് പൈനാപ്പിൾ കഴിക്കാറുള്ളത്. എന്നാൽ, എല്ലാവർക്കും ഇഷ്ടപ്പെടുന്ന അടിപൊളി സാലഡും പൈനാപ്പിൾ കൊണ്ട് നമുക്ക് ഉണ്ടാക്കാം. എരിവും പുളിയും മധുരവും എല്ലാം ഒത്തു ചേർന്നൊരു സാലഡ്.
ചേരുവകൾ:
- പൈനാപ്പിൾ -ഒരെണ്ണം പഴുത്തത്
- പൊതീന അരിഞ്ഞത് -2 കൈ പിടി
- പച്ച മുളക് -2 എണ്ണം
- ശർക്കര പൊടി-1 ടീസ്പൂൺ
- നാരങ്ങാ നീര് - ഒരു നാരങ്ങയുടെ
- ഉപ്പ് - ആവശ്യത്തിന്.
ഉണ്ടാക്കുന്ന വിധം:
പൈനാപ്പിൾ തൊലി കളഞ്ഞു ചെറുതായി നുറുക്കിയ ശേഷം ഒരു ബൗളിലേക്ക് മാറ്റുക. അതിലേക്ക് പൊതീന അരിഞ്ഞതും പച്ച മുളക് ചെറുതായി അരിഞ്ഞതും ഉപ്പും ശർക്കര പൊടിച്ചതും നാരങ്ങാ നീരും ചേർത്ത് നന്നായി കൈ കൊണ്ട് തിരുമ്മി എടുത്താൽ സ്പെഷ്യൽ പൈനാപ്പിൾ സാലഡ് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.