ചായക്കടയിലെ പക്കാവട, തനതു രുചിയിൽ
നാലുമണി ചായക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു പലഹാരമാണ് പക്കാവട. പഴമയുടെ രുചിയിൽ എളുപ്പം തയ്യാറാക്കാൻ പറ്റിയ ഒരു പലഹാരം. ചായക്കടയിലെ പക്കവട നമ്മളുടെ ഒരു നൊസ്റ്റാൾജിക് ഐറ്റം കൂടി ആണ്. നമ്മളിൽ പലരും വീടുകളിൽ ഈ വിഭവം തയ്യാറാക്കിയിട്ടുണ്ടെങ്കിലും ചായക്കടയിലെ രുചി വന്നിട്ടില്ലെന്ന പരിഭവം ബാക്കിയാവാറുണ്ട്. അതിനൊരു പരിഹാരം കൂടിയാണ് ഈ റെസിപ്പി. താഴെ കൊടുത്ത രീതിയിൽ പക്കാവട തയ്യാറാക്കി നോക്കൂ, ചായക്കടകളിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ നമുക്ക് കഴിക്കാം. അതും വീട്ടിലുള്ള സാധനങ്ങൾ വെച്ച് തന്നെ.
ചേരുവകൾ:
- ഉള്ളി-3 എണ്ണം
- പച്ചമുളക് -3 എണ്ണം
- ഇഞ്ചി- ഒരു ചെറിയ കഷ്ണം
- കറിവേപ്പില -ആവശ്യത്തിന്
- കടലപ്പൊടി-4 ടേബിൾ സ്പൂൺ
- കാശ്മീരി ചില്ലി പൗഡർ-1 ടേബിൾ സ്പൂൺ
- മൈദ-2 ടേബിൾ സ്പൂൺ
- ബേക്കിങ് സോഡാ-ഒരു നുള്ള്
- കായം -ഒരു നുള്ള്
- എണ്ണ -വറുക്കാൻ ആവശ്യത്തിന്
- ഉപ്പ് -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ഉള്ളിയും പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ചെറുതാക്കി അരിഞ്ഞെടുക്കുക. ഒരു ബൗളിലേക്ക് മാറ്റി ഉപ്പും ചേർത്ത് നന്നായൊന്നു കുഴച്ചെടുക്കുക. അതിലേക് കടലപ്പൊടിയും മൈദയും കാശ്മീരി ചില്ലി പൗഡറും കായവും ചേർത്തു ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായൊന്നു യോജിപ്പിച്ചെടുക്കുക. ശേഷം നല്ല ചൂടുള്ള എണ്ണയിൽ വറുത്തു കോരുക. ചായക്കടയിലെ പക്കാവട റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.