പ്ലം കേക്ക് വീട്ടിൽ തന്നെ തയാറാക്കാം

കടകളിൽ നിന്ന് നമ്മൾ വാങ്ങുന്ന പ്ലം കേക്കുകൾ നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. 

ചേരുവകൾ:

1) caramel syrup 

  • പഞ്ചസാര- 1/2 കപ്പ്
  • വെള്ളം -1/4 കപ്പ്

2) Dry ingredients 

  • പഞ്ചസാര (പൊടിച്ചത്) 1/2 കപ്പ്
  • ഏലം -3 എണ്ണം
  • ഗ്രാമ്പൂ -2 എണ്ണം
  • ബട്ടർ- 1/3 കപ്പ്
  • എണ്ണ- 1/3 കപ്പ്
  • വാനില എസൻസ് -1 ടീ സ്പൂൺ
  • മുട്ട -3 എണ്ണം

3) Wet ingredients

  • മൈദ - 1.1/2 കപ്പ്
  • ബേക്കിങ് പൗഡർ- 1.1/4 ടീ സ്പൂൺ
  • അപ്പക്കാരം - 1/4 സ്പൂൺ (ആവശ്യമെങ്കിൽ)
  • ഉപ്പ് -ആവശ്യത്തിന്
  • നട്ട്മഗ്- 1/4 -ടീ സ്പൂൺ
  • കറുവപ്പട്ട പൊടി- 1/4 ടീ സ്പൂൺ
  • ഓറഞ്ച് പുറംതോട് - 1/4 ടീ സ്പൂൺ
  • ഓറഞ്ച് ജ്യൂസ് - 2 ടീ സ്പൂൺ

    4) Dry fruits

    • കറുത്ത ഉണക്കമുന്തിരി - 1/4 കപ്പ്
    • ഉണക്കമുന്തിരി - 1/4 കപ്പ്
    • ടൂട്ടി ഫ്രൂട്ടി - 1/4 കപ്പ്
    • ഈത്തപ്പഴം - 1/4 കപ്പ്
    • മുന്തിരി ജ്യൂസ് - 3/4 ടീ സ്പൂൺ
    • ചെറി - 1/4 കപ്പ്
    • തേൻ - 1 ടീ സ്പൂൺ
    • മൈദ - 2 ടീ സ്പൂൺ

    തയാറാക്കേണ്ടവിധം:

    ഒരു ബൗളിൽ ബട്ടറും പൊടിച്ച പഞ്ചസാരയും എടുത്ത് നന്നായി മിക്സ് ചെയ്യുക. തുടർന്ന് മുട്ടയും വാനില എസൻസും ചേർത്ത് ഫസ്റ്റ് സ്പീഡിൽ ബീറ്റ് ചെയ്യുക. ഇതിലേക്ക് കാരമൽ സിറപ്പും റിഫൈൻഡ് ഒായിലും ചേർക്കുക.

    സീവ് ചെയ്യാൻ അരിപ്പയിൽ മൈദ എടുക്കുക. ഇതിലേക്ക് ബേക്കിങ് പൗഡറും ബേക്കിങ് സോഡയും ശേഷം കറുവാപ്പട്ട പൊടിച്ചതും ഉപ്പും കൂടി ചേർക്കുക. തുടർന്ന് അൽപം ജാതിക്ക ചുരണ്ടിയിടുക. തുടർന്ന് നന്നായി അരിച്ചശേഷം ഗ്രേറ്റ് ചെയ്തെടുത്ത ഒാറഞ്ചിന്‍റെ പുറംതോട് കൂടി ചേർക്കുക.

    ആദ്യം ബീറ്റ് ചെയ്ത് വെച്ച മിശ്രിതത്തോടൊപ്പം സീവ് ചെയ്ത പൊടി കൂടി ചേർത്ത് കട്ടയില്ലാതെ മിക്സ് ചെയ്യുക. (മിശ്രിതം കട്ടിയായി ഇരിക്കുകയാണെങ്കിൽ രണ്ട് ടീസ് സ്പൂൺ ഒാറഞ്ച് ജൂസ് കൂടി ചേർത്ത് കൊടുക്കുക). ഡ്രൈഫ്രൂട്ട്സിനൊപ്പം കാൽ കപ്പ് കശുവണ്ടി പരിപ്പും രണ്ട് ടേബിൾ സ്പൂൺ മൈദയും ചേർത്ത് മിക്സ് ചെയ്യുക. ഇവ കൂടി മുമ്പ് മിക്സ് ചെയ്ത മിശ്രിതത്തിനൊപ്പം ചേർത്ത് നന്നായി ഇളക്കുക.

    തുടർന്ന് മിശ്രിതം കേക്ക് ട്രേയിലേക്ക് ഒഴിച്ച് നാല് സൈഡിലേക്കും ഫിൽ ചെയ്യുക. വായു കുമിളകൾ പോകുവാൻ രണ്ട്, മൂന്നു തവണ ടാപ്പ് ചെയ്യുക. ശേഷം 150 ഡിഗ്രിയിൽ 15 മിനിറ്റ് ഒാവനിൽ ബേക്ക് ചെയ്തെടുക്കുക. തുടർന്ന് ഒാവനിൽ നിന്ന് പുറത്തെടുത്ത കേക്ക് തണുക്കാൻ വേണ്ടി മാറ്റിവെക്കുക.

    തയാറാക്കിയത്: റോഷിനി ജോർജി

    Full View

    Tags:    

    വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

    access_time 2026-01-11 04:34 GMT