കുട്ടികൾക്കായി മാങ്കോ ഐസ്‌ക്രീം

കുട്ടികൽക്കു മാത്രല്ല, മുതിർന്നവർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് ഐസ്‌ക്രീം. എല്ലയിടത്തും മാങ്ങ സുലഭമായി കിട്ടിക്കൊണ്ടിരിക്കുന്നുമുണ്ട്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കും ചെയ്യാം.

ചേരുവകൾ

1. മധുരമുള്ള മാങ്ങ തൊലിമാറ്റിയതിന് ശേഷം ചെറുതായി മുറിച്ചത്- രണ്ട് കപ്പ്

2. ഫുൾഫാറ്റ് മിൽക്- രണ്ടര കപ്പ്

3. കണ്ടൻസ്ഡ് മിൽക്ക്- രണ്ട് കപ്പ്

4. പഞ്ചസാര- രണ്ടു ടേബിൾ സ്പൂൺ

5. നാരങ്ങാനീര്- 100 മില്ലി

തയാറാക്കുന്ന വിധം

മാമ്പഴവും പഞ്ചസാരയും കൂടി അടിച്ചെടുക്കുക. ഇതിലേയ്ക്ക് ഫുൾ ഫാറ്റ് മിൽക്കും, കണ്ടൻസ്ഡ് മിൽക്കും ചേർത്ത് വീണ്ടും അടിക്കുക. ഇതിലേക്ക് നാരങ്ങാ നീര് ചേർത്ത് അടിച്ച് ക്ലിംഗ് ഫിലിംകൊണ്ട് മൂടി ഫ്രീസറിൽ വെക്കുക.

ഫ്രീസാകുമ്പോൾ എടുത്ത് പൊട്ടിച്ച് മിക്സിയിൽ ഒന്നുകൂടി അടിച്ച ശേഷം വീണ്ടും ഫ്രീസറിൽ വയ്ക്കാം..സ്വദിഷ്ടമായ മംഗോ ഐസ്‌ ക്രീം റെഡി.

Tags:    
News Summary - Mango ice cream for kids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.