മാംഗോ ഫലൂദ (ചി​​​ത്രം: ബൈ​​​ജു കൊ​​​ടു​​​വ​​​ള്ളി)

ഉള്ളം കുളിർപ്പിക്കാൻ മാംഗോ ഫലൂദ...

വേനലിൽ ഉള്ളം കുളിർപ്പിക്കാൻ ഇതാ വീട്ടിൽ തയാറാക്കാവുന്ന ഹെൽത്തി ആൻഡ്​ ടേസ്റ്റി ഫലൂദ...

ചേരുവകൾ:

1. റോസ് സിറപ് - 4 ടേബ്ൾ സ്പൂൺ

2.പഴുത്ത മാങ്ങ കഷണങ്ങളാക്കിയത് - 1/4 കപ്പ്

3.പിസ്ത, ബദാം, കശുവണ്ടിപ്പരിപ്പ് (നുറുക്കിയത്) - 1/4 കപ്പ്

4.കസ്കസ്​ കുതിർത്തത് - 1/4 കപ്പ്

സേമിയ വേവിച്ചത് (ഫലൂദ സേവ്) - 1/2 കപ്പ്

5. ഫ്രൂട്ട് ജെല്ലി (ആവശ്യമെങ്കിൽ) - 3-4 ടേബ്ൾ സ്പൂൺ

6. മാംഗോ പ്യൂരി - 2 മാങ്ങയുടേത്

  • കണ്ടൻസ്ഡ് മിൽക്ക്​ -2 ടേബ്ൾ സ്പൂൺ
  • വിപ്പിങ്​ ക്രീം -2 ടേബ്ൾ സ്പൂൺ

7. പാൽ -2 കപ്പ്

  • പഞ്ചസാര -1/2 കപ്പ്
  • കുങ്കുമപ്പൂവ് -4
  • ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ് (നുറുക്കിയത്) -3 ടേബ്ൾ സ്പൂൺ

8. മാംഗോ ഐസ്ക്രീം -1 സ്പൂൺ

തയാറാക്കുന്ന വിധം:

ആറാമത്തെ ചേരുവകൾ നന്നായി മിക്സ് ചെയ്ത് തണുപ്പിച്ചെടുക്കുക. തുടർന്ന്, ഏഴാമത്തെ ചേരുവ യോജിപ്പിച്ച ശേഷം 1 കപ്പ് ആവുന്നതുവരെ തിളപ്പിച്ച് കുറുക്കിയെടുക്കാം. തണുത്തതിനു ശേഷം ഇതിലേക്ക് 4 ടേബ്ൾ സ്പൂൺ മാംഗോ പ്യൂരി മിക്സും ചേർത്ത് യോജിപ്പിച്ച് മാംഗോ റബ്ദി തയാറാക്കാം.

ഫലൂദ ഗ്ലാസിലേക്ക് റോസ് സിറപ് ഒഴിച്ച് ഓരോ ചേരുവയും യഥാക്രമം ചേർത്ത് മാംഗോ പ്യൂരി മിക്സും മാംഗോ റബ്ദിയും മുകളിൽ ഐസ്ക്രീമും ചേർത്ത് അലങ്കരിച്ച് വിളമ്പാം.

Tags:    
News Summary - Mango Falooda How to Make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT