അടിപൊളി ബനാന വാൾനട്ട്‌ കേക്ക് ഉണ്ടാക്കാം

എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഐറ്റം ആണ് കേക്ക്. പക്ഷെ ഹെൽത്തി അല്ലാത്ത കാരണം അതു കഴിക്കാൻ മിക്കവർക്കും പേടിയുമാണ്. അതിനാൽ ഹെൽത്തി ആയി ഉണ്ടാക്കിയാൽ നമുക്കിത്​ ടെത്നില്ലാതെ കഴിക്കാൻ സാധിക്കും. ബനാനയും വാൽനട്ടും ഗോതമ്പ് പൊടിയും എല്ലാം ചേർത്തുണ്ടാക്കുന്ന ഒരു അടാർ ഐറ്റം.

ചേരുവകൾ:

  • ഗോതമ്പ് പൊടി-200ഗ്രാം
  • മൈദാ -100ഗ്രാം
  • ബട്ടർ-150 ഗ്രാം
  • ബ്രൗൺ ഷുഗർ-225 ഗ്രാം
  • മുട്ട-മൂന്നെണ്ണം
  • വാനില എസ്സൻസ്-ഒരു ടീസ്പൂൺ
  • ബേക്കിങ് പൗഡർ-അര ടീസ്പൂൺ
  • ബേക്കിങ് സോഡ-അര ടീസ്പൂൺ
  • പഴം-മൂന്നെണ്ണം(റോബസ്റ്റ്‌)
  • വാൾനട്ട്-100 ഗ്രാം

തയാറാക്കേണ്ടത്​:

ഒരു ബൗളിൽ ബട്ടർ, ബ്രൗൺ ഷുഗർ, വാനില എസ്സൻസ് എന്നിവ നന്നായി അടിച്ചെടുക്കുക. അതിലേക്ക് ഓരോ മുട്ട ചേർത്തടിക്കുക. ശേഷം ഗോതമ്പ് പൊടി, മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ എന്നിവ ഒരുമിച്ച് അരിച്ചെടുത്ത് തയ്യാറാക്കിയ മിശ്രിതത്തിലേക്ക് ചേർക്കാം.

ഇനി വാൾനട്ട് നുറുക്കിയത് ചേർത്ത് യോജിപ്പിക്കണം. ഇനിയിത് ഒരു ലോഫ് ടിന്നിലേക്ക് മാറ്റി 165 ഡിഗ്രിയിൽ 20 മിനിട്ട് വരെ ബേക്ക് ചെയ്യാം.

Tags:    
News Summary - Let's make a cool banana walnut cake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT