'കേസരി'യാണ് താരം, നാട്ടിലും വീട്ടിലും

മധുരപ്രിയർ ഏറ്റവും ആദ്യം തെരഞ്ഞെടുക്കുന്ന മധുരപലഹാരമാണ് കേസരി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉത്സവ-പൂജ വേളകളിലും ആഘോഷ- സന്തോഷ മുഹൂർത്തങ്ങളിലും കേസരി തയാറാക്കാറുണ്ട്. ലളിതമായ പാചകക്കുറിപ്പിൽ റ​വ-കാര​റ്റ് കേസരി തയാറാക്കുന്നത് താഴെ വിവരിക്കുന്നു.

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ:

  • റ​വ -1 ക​പ്പ്
  • കാര​റ്റ് - ഒന്ന്
  • അ​ണ്ടി​പ്പ​രി​പ്പ് - 10 എ​ണ്ണം
  • പ​ഞ്ച​സാ​ര - ആ​വ​ശ്യ​ത്തി​ന്
  • വെ​ള്ളം - ആ​വ​ശ്യ​ത്തി​ന്
  • നെ​യ്യ് - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

ആ​ദ്യം ഒ​രു നോ​ണ്‍ സ്​റ്റിക്ക് പാ​നി​ല്‍ നെ​യ്യൊ​ഴി​ച്ച്​ റ​വ അ​തി​ലേ​ക്ക് ഇ​ട്ട് വ​റുക്കു​ക. ചെ​റി​യ തീ​യി​ല്‍ വേ​ണം വ​റുക്കാ​ന്‍. അ​തി​ലേ​ക്ക് പ​ഞ്ച​സാ​ര ചേ​ര്‍ക്കു​ക. ര​ണ്ടും കൂ​ടി മൂ​ത്തുവ​രു​മ്പോ​ള്‍ ഒ​രു കാ​ര​റ്റ് തൊ​ലിക​ള​ഞ്ഞ്​ വെ​ള്ളം ചേ​ര്‍ത്ത്​ ജ്യൂ​സ് ആ​ക്കി​യ​ത് ചേ​ര്‍ക്കു​ക (അ​രി​ച്ചു ചേ​ര്‍ക്കാം).

ആ​വ​ശ്യ​മെ​ങ്കി​ല്‍ റ​വ വേ​കാ​ന്‍ കൂ​ടു​ത​ല്‍ വെ​ള്ളം ചേ​ര്‍ക്കു​ക. ന​ന്നാ​യി കു​റു​കി വ​രു​മ്പോ​ള്‍ അ​ണ്ടി​പ്പ​രി​പ്പ് ചേ​ര്‍ത്ത്​ ഇ​ള​ക്കി​ക്കൊ​ടു​ക്ക​ണം. പാ​നി​ൽ നി​ന്നും വി​ട്ടുവ​രു​ന്ന പാ​കം ആ​കു​മ്പോ​ള്‍ തീ ​ഓ​ഫ് ചെ​യ്യാം. ശേ​ഷം ന​ന്നാ​യി ഇ​ള​ക്കി​വെക്കാം. കൊ​തി​യൂ​റും കേ​സ​രി ത​യാര്‍.

Tags:    
News Summary - kesari or rava carrot kesari, how to make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT