കോഴി ഇറച്ചി ഉപ്പും മഞ്ഞളും മുളകും ആവശ്യത്തിന് ചേർത്ത് വെളിച്ചെണ്ണയിൽ ചെറിയ തീയിൽ വറുത്തെടുക്കുക. ശേഷം വറുത്തെടുത്ത ഇറച്ചി കൈകൊണ്ട് ചെറിയ പീസുകളായി ക്രഷ് ചെയ്ത് മാറ്റിവെക്കുക. കറിവേപ്പില, ചെറിയ ഉള്ളി, പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ ചെറുതായി അരിഞ്ഞ് തേങ്ങ ചിരകിയതിൽ ചേർക്കുക. ശേഷം മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടിച്ചത്, നല്ല ജീരകം, പെരുംജീരകം പൊടിച്ചത് എന്നിവയും അതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക.
ഒരു ഫ്രൈ പാനിൽ (ചീനച്ചട്ടി) ഈ ചേരുവകൾ ഇട്ട് ചെറിയ തീയിൽ വഴറ്റുക. ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും നേരത്തേ തയാറാക്കി മാറ്റിവെച്ച കോഴി ഇറച്ചിയും ചേർത്ത് വീണ്ടും വഴറ്റുക. ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റണം. ഇതാണ് ഫില്ലിങ്.
മൈദയും ഗോതമ്പ് പൊടിയും വെള്ളവും ഉപ്പും ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ച് ചെറിയ ഉരുളകളാക്കി പരത്തുക. പരത്തിയ മാവിൽ ഒരുഭാഗത്ത് നേരത്തേ തയാറാക്കിയ ഫില്ലിങ് വെച്ച് പൊതിഞ്ഞ് പ്രസ് ചെയ്യുക (കൈകൊണ്ടാണ് വേണ്ടത്). ഇത് വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. രുചിയേറും കോഴി അട തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.