മലബാറിൽ വിവാഹ സൽക്കാരവേളയിൽ പുയ്യാപ്ലക്ക് നൽകുന്ന ഒരു വിഭവമാണ് പുളിവാരൽ. വാളൻപുളിയുമായി ആകൃതിയിലും നിറത്തിലും സാമ്യമുള്ള ഒന്നാന്തരം മധുര പലഹാരമാണിത്.
വെല്ലം അലിയിച്ചെടുക്കുക. ചൂട് പോയതിനു ശേഷം മുട്ട, അരിപ്പൊടി, മൈദ, ഏലക്കപ്പൊടി, ഉപ്പ് (ആവശ്യമെങ്കിൽ മാത്രം) ചേർത്ത് ഒരു ബാറ്റർ റെഡിയാക്കുക. അതിലേക്ക് മൈസൂർപഴം (ചെറിയപഴം ഏതും എടുക്കാം) ചേർത്ത് കൈകൊണ്ട് മിക്സ് ചെയ്യുക.
പഴം എത്രമാത്രം കൂടുന്നോ അത്രയും ടേസ്റ്റ് കൂടും. ലൂസും അല്ല കട്ടിയും അല്ലാത്ത രീതിയിലാവണം ബാറ്റർ. പരന്ന പാത്രത്തിൽ കൈകൊണ്ട് പുളിയുടെ രൂപത്തിൽ ഇട്ടുകൊടുക്കുക. (കൈവിരലുകൾക്ക് മുകളിൽ ബാറ്റർ എടുത്ത് കൈ പൂട്ടുമ്പോൾ ബാറ്റർ പുറത്തേക്കു വരും).
ചൂടായ എണ്ണയിലേക്ക് ഒഴിച്ച് ഫ്രൈ ചെയ്തെടുക്കുക. പുളിവാരൽ റെഡി. ചൂടായ എണ്ണയിൽ ഒഴിക്കുമ്പോൾ കൈ പൊള്ളാതെ സൂക്ഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.