പുട്ടുപൊടിയും പകുതി നാളികേരവും ഉപ്പും കൂടി യോജിപ്പിച്ച ശേഷം പാകത്തിന് വെള്ളം ചേർത്ത് പൊടി നനക്കുക (ഇളം ചൂടുള്ള വെള്ളത്തിൽ നനച്ചാൽ പുട്ട് കൂടുതൽ മൃദുവായിക്കിട്ടും). ചെമ്മീൻ പകുതി മുളകുപൊടിയും (1/2 ടേബ്ൾസ്പൂൺ), പകുതി മഞ്ഞൾപ്പൊടിയും (1/4 സ്പൂൺ) ആവശ്യത്തിന് ഉപ്പും ചേർത്ത് 5 മിനിറ്റ് വേവിക്കുക.
ഒരു പാനിൽ എണ്ണ ചേർത്ത് ചൂടായാൽ ചെറുതായി അരിഞ്ഞ വെളുത്തുള്ളി സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ അരിഞ്ഞതിട്ട് വഴറ്റുക. ഇളം ബ്രൗൺ നിറമാവുമ്പോൾ തക്കാളി ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക.
ബാക്കിയുള്ള മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാലപ്പൊടി, ചെമ്മീൻ എന്നിവ ചേർത്ത്, ചെറിയ തീയിൽ ഒരു മിനിറ്റ് ഇളക്കി മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യുക. ചെമ്മീൻ മസാല തയാറായി.
പുട്ടുകുറ്റിയിൽ നാളികേരം, ചെമ്മീൻ മസാല പുട്ടുപൊടി എന്ന ക്രമത്തിൽ നിറച്ചു, ആവി വന്നാൽ, ‘ചെമ്മീൻ മസാലപ്പുട്ട് എടുത്തു വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.