Posted On
date_range Updated On
date_range പഴം കൊണ്ട് ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയാറാക്കാം
ആവശ്യമുള്ള ചേരുവകൾ:
- നേന്ത്രപഴം - 1 എണ്ണം
- ഏലക്കാപൊടി - 1/4 ടീസ്പൂൺ
- അരിപൊടി - 2 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- മഞ്ഞൾപൊടി - ഒരു നുള്ള്
തയാറാക്കുന്ന വിധം:
പഴം ആവിയിൽ വേവിച്ചെടുക്കുക. ശേഷം വേവിച്ചെടുത്ത പഴം ചെറിയ കഷ്ണങ്ങളാക്കി അൽപം പോലും വെള്ളം ചേർക്കാതെ മിക്സിയിൽ അടിച്ചെടുക്കുക. മഞ്ഞനിറം കിട്ടാൻ വേണ്ടി അൽപം മഞ്ഞൾപൊടിയും കൂടി ചേർക്കുക.
ഇത് ഇടിയപ്പത്തിന് എടുത്തുവെച്ച അരിപൊടിയിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. ഏലക്കാപൊടിയും ആവശ്യത്തിന് ഉപ്പും ഇടുക. മാവ് അച്ചിൽ നിറച്ച് വാഴയിലയിൽ വട്ടത്തിൽ ഇടിയപ്പം വീശുക. തുടർന്ന് അപ്പപാത്രത്തിൽവെച്ച് അടപ്പ് മൂടി ആവിയിൽ വേവിച്ചെടുത്താൻ പഴം ഇടിയപ്പം/നൂൽപുട്ട് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.