Posted On
date_range Updated On
date_range ചോറു കഴിക്കാം; മുരിങ്ങക്കായ ചെമ്മീൻ മാങ്ങാക്കറി കൂട്ടി
രുചിയുടെ പര്യായമാണ് തേങ്ങ അരച്ചുവെച്ച ചെമ്മീൻ കറി. ചെമ്മീനോടൊപ്പം മുരിങ്ങക്കായും പച്ചമാങ്ങയും കൂടി ചേർത്താൽ കറിയുടെ രുചി ഇരട്ടിയാകുമെന്ന് പറയേണ്ടല്ലോ. മുരിങ്ങക്കായും ചെമ്മീനും മാങ്ങയും ചേർത്ത് വേറിട്ട കറി തയാറാക്കാം.
ചേരുവകൾ:
- ചെമ്മീൻ -250 ഗ്രാം
- മുരിങ്ങക്കായ -അഞ്ചെണ്ണം
- ചെറിയഉള്ളി -അഞ്ചെണ്ണം
- വറ്റൽമുളക് -അഞ്ചെണ്ണം
- പച്ചമുളക് -അഞ്ചെണ്ണം
- പച്ചമാങ്ങ -ഒന്ന്
- ഇഞ്ചി -ഒരു കഷണം
- കറിവേപ്പില -രണ്ടു തണ്ട്
- മഞ്ഞൾപ്പൊടി -അര ടീ. സ്പൂൺ
- മുളകുപൊടി -രണ്ട് ടീ. സ്പൂൺ
- മല്ലിപ്പൊടി -രണ്ട് ടീ. സ്പൂൺ
- ഉലുവ, കടുക് -ആവശ്യത്തിന്
- ഉപ്പ്, വെള്ളം -ആവശ്യത്തിന്
- വെളിച്ചെണ്ണ, തേങ്ങ -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ചട്ടിയിൽ തേങ്ങയും എല്ലാ പൊടികളും ഇഞ്ചിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല മഷിപോലെ അരച്ച അരപ്പ് ചേർത്ത് തിളച്ചു വരുമ്പോൾ വൃത്തിയാക്കി മുറിച്ച മുരിങ്ങക്കായ, പച്ചമാങ്ങ, ഉപ്പ് ചേർത്തിളക്കി മൂടി വെക്കുക.
മുക്കാൽ ഭാഗം വേവാകുമ്പോൾ കഴുകി വൃത്തിയാക്കി വെയ്ൻ മാറ്റിയ ചെമ്മീനും തലയും ചേർക്കണം. ചെമ്മീൻതല ചേർത്താൽ കറിക്ക് രുചികൂടും. തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്ത് വെളിച്ചെണ്ണയിൽ കടുക്, ഉലുവ, ചെറിയഉള്ളി, കറിവേപ്പില, വറ്റൽമുളക് വറുത്തിട്ട് ചൂടോടെ െസർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.