മിനിറ്റുകൾ മതി ലബനീസ് ഡെസേർട്ട് 'മുഹല്ലബിയ' തയാറാക്കാൻ

വളരെ ക്രീമിയായ, നാവിൽ അലിഞ്ഞു പോകുന്ന ലബനീസ് ഡെസേർട്ടാണിത്. മുഹല്ലബിയ പ്ലെയിൻ മിൽക് ഫ്ലേവർ മാത്രമായോ ഏതെങ്കിലും ഒരു ലെയർ മുകളിൽ കൊടുത്തോ ചെയ്യാം. ഇവിടെ ചോക്ലറ്റ് ലെയറും ഓറഞ്ച് ലെയറും ചേർത്തുള്ള ഡെസേർട്ടാണ് പരിചയപ്പെടുത്തുന്നത്. ജലാറ്റിൻ, അഗർ അഗാർ മുതലായവ ചേർക്കാതെ ചെയ്യുന്ന ഡെസേർട്ട് കൂടിയാണിത്.

ഫസ്​റ്റ്​ ലെയർ
ചേരുവകൾ:

  • പാൽ- രണ്ട് കപ്പ്
  • ഫ്രഷ് ക്രീം- അരക്കപ്പ് (ഞാൻ ഉപയോഗിച്ചത്
  • നെസ്​ലെയുടെ ക്രീം ആണ്. ഏതു കട്ടിയുള്ള
  • ക്രീമും ഉപയോഗിച്ച് ഇത് തയാറാക്കാം)
  • പഞ്ചസാര- 1/4 കപ്പ് (അല്ലെങ്കിൽ രുചിക്കനുസരിച്ച്)
  • കോൺ​ഫ്ലോർ- 1/3 കപ്പ്, റോസ് വാട്ടർ- 1 ടീസ്പൂൺ

തയാറാക്കേണ്ട വിധം: 

തണുത്ത പാലിലേക്ക് ഫ്രഷ് ക്രീമും കോൺ​ഫ്ലോറും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം മീഡിയം ഫ്ലെയിമിൽ ചൂടാക്കുക. ചൂടാക്കുമ്പോൾ കട്ടകെട്ടാതെ വിസ്ക് കൊണ്ട് ഇളക്കിക്കൊണ്ടിരിക്കണം. ഈ സമയത്ത് റോസ് വാട്ടർ ചേർത്തു കൊടുക്കണം. കുറുകിയ മിശ്രിതം സെർവ് ചെയ്യുന്ന പാത്രത്തിലേക്ക് നിറക്കുക. ഒരു മുക്കാൽ ഭാഗം നിറച്ചാൽ മതി. ഇത് ഫ്രിഡിജിലേക്ക് മാറ്റുക.

സെക്കൻഡ്​ ലെയർ (ചോക്ലറ്റ്)
ചേരുവകൾ:

  • വെള്ളം- അരക്കപ്പ്
  • മധുരം ഇല്ലാത്ത കൊകോ പൗഡർ- അരക്കപ്പ്
  • പഞ്ചസാര- കാൽ കപ്പ്
  • കോൺ​ഫ്ലോർ- 1 ടേബ്​ൾസ്പൂൺ
  • ഫ്രഷ് ക്രീം (വേണമെങ്കിൽ മാത്രം. നിർബന്ധമില്ല)

ടോപ് ലെയർ (ഓറഞ്ച്) ഫ്രഷ് ഓറഞ്ച്
ചേരുവകൾ:

ജ്യൂസ്- അരകപ്പ്

  • പഞ്ചസാര - ആവശ്യത്തിന്
  • കോൺ​ഫ്ലോർ- 1 ടേബ്​ൾസ്പൂൺ
  • ഓറഞ്ച് ഫുഡ് കളർ- ഒരു തുള്ളി (ആവശ്യമെങ്കിൽ മാത്രം)

തയാറാക്കേണ്ട വിധം: 

ഫസ്​റ്റ്​ ലെയർ ചെയ്തതുപോലെ മുകളിലുള്ള ചേരുവകൾ ചേർത്ത് കുറുകിയ മിശ്രിതം തയാറാക്കുക. ഒരു മൂന്നു നാല് മിനിറ്റിനുള്ളിൽ മിശ്രിതം തയാറാകും. ഫ്രിഡ്ജിനുള്ളിൽ തണുക്കാൻവെച്ചിരിക്കുന്ന മുഹല്ലബിയുടെ മുകളിലേക്ക് ഈ മിശ്രിതം സാവധാനം ശ്രദ്ധയോടെ ഒഴിക്കുക. ശേഷം വീണ്ടും ഫ്രിഡ്ജിൽവെച്ച്​ തണുപ്പിക്കുക. ചെറുതായി മുറിച്ചുവെച്ച പിസ്തകൾകൊണ്ട് ഡെസേർട്ടിന്‍റെ മുകളിൽ അലങ്കരിക്കാം.

Tags:    
News Summary - How to make Muhallebi, Lebanese dessert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT